‘നടക്കാന്‍ പഠിച്ചതിന്റെ പിറ്റേന്ന് മുതല്‍ പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല’; വിഷമത്തോടെ അച്ഛനും മകനും

ക്യാപ്ഷന്‍ സിംഹം രമേഷ് പിഷാരടിയുടെ നര്‍മം കലര്‍ന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ഹിറ്റാണ്. ശ്രദ്ധേയമായ പോസ്റ്റുകള്‍ക്ക് നിരവധി കമന്റുകളും ലഭിക്കാറുണ്ച്. പതിവുപോലെ, രസകരമായൊരു ക്യാപ്ഷനുമായി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. ഇളയ മകനൊപ്പമുള്ള രസകരമായൊരു ചിത്രമാണ് രമേഷ് പിഷാരടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്.

”നടക്കാന്‍ പഠിച്ചതിന്റെ പിറ്റേന്ന് മുതല്‍ പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല,”എന്നാണ് ചിത്രത്തിന് പിഷാരടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ജനലില്‍ പിടിച്ച് പുറത്തേക്ക് നോക്കി വിഷമത്തോടെ ഇരിക്കുന്ന അച്ഛനെയും മകനെയുമാണ് ചിത്രത്തില്‍ കാണാനാവുക.

2008-ല്‍ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെയാണ് രമേഷ് പിഷാരടി അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2018 ല്‍ ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധര്‍വ്വന്‍’ ആണ് രമേഷ് പിഷാരടിയുടെ ഒടുവില്‍ റിലീസിനെത്തിയ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News