പ്രീ–വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ അപകടം; വരനും വധുവും മുങ്ങി മരിച്ചു

പ്രീ–വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവും യുവതിയും മുങ്ങിമരിച്ചു. മൈസൂരിലെ തലക്കാട് ഭാഗത്തുള്ള കാവേരി നദിയിലാണ് ചന്ദ്രു(28), ശശികല(20) എന്നിവർ മുങ്ങി മരിച്ചത്. പ്രീ–വെഡ്ഡിങ് ഫോട്ടോഷൂട്ടിനായി ചെറുവള്ളത്തില്‍ നദിയിലിറങ്ങിയ സംഘം ചിത്രീകരത്തിനിടെ അപകടത്തില്‍ പെടുകയായിരുന്നു.

യുവാവും യുവതിയും ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഇരുവര്‍ക്കും നീന്തല്‍ വശമുണ്ടായിരുന്നില്ല. അപകടത്തെ തുടര്‍ന്ന് കാണാതായ ഇരുവരുടെയും മൃതദേഹം ഫയർഫോഴ്സെത്തി മുങ്ങിയെടുക്കുകയായിരുന്നു. നവംബർ 22നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

മൈസൂരിൽ നിന്നും ബന്ധുക്കൾക്കൊപ്പമാണ് ഇരുവരുമെത്തിയത്. തലക്കാടുള്ള റിസോർട്ടിലെത്തി ബോട്ട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ റിസോർട്ടിലെ അതിഥികൾക്കാ മാത്രമേ നൽകൂ എന്ന് അറിയിച്ചതോടെയാണ് ഇവർ ചെറുവള്ളത്തിൽ നദിയിലിറങ്ങിയത്. ഇത് അപകടത്തിൽ കലാശിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News