ബിഭൂതിപൂരിലും ചെങ്കൊടി പാറി; അജയ്കുമാര്‍ വിജയിച്ചു

ബിഭൂതിപൂര്‍ മണ്ഡലത്തിലും സിപിഐ എം വിജയിച്ചു. 32237 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് സിപിഐ എം സ്ഥാനാര്‍ഥി അജയ്കുമാര്‍ വിജയിച്ചത്.

ജെഡിയു സ്ഥാനാര്‍ഥി റാം ഭലക്ക് സിംഗിന് 30,138 വോട്ട് മാത്രമാണ് നേടാനായത്. നേരത്തെ മഞ്ജിയില്‍ സിപിഐ എം സ്ഥാനാര്‍ഥി സത്യേന്ദ്ര യാദവ് 25386 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.

വിദ്യാർഥിപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക്‌ വന്ന അജയ്കുമാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സമീപമണ്ഡലമായ ഉജ്യാർപ്പുരിൽ മത്സരിച്ച്‌ 19,000 വോട്ട്‌ നേടിയിരുന്നു. അമ്പതുകാരനായ അജയ് കുമാറിനു ബിരുദാനന്ത ബിരുദവും നിയമ ബിരുദവുമുണ്ട്.

പതിറ്റാണ്ടുകൾ നീണ്ട കർഷകസമരങ്ങളിലൂടെയും ജാതിവിരുദ്ധ പോരാട്ടങ്ങളിലൂടെയുമാണ്‌ വിഭൂതിപ്പുർ ഉൾപ്പെടുന്ന സമസ്‌തിപ്പുർ മേഖലയിൽ സിപിഐ എം സ്വാധീനമുറപ്പിച്ചത്‌. കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയായിരുന്ന രാംനാഥ്‌ മഹാതോയുൾപ്പെടെ നിരവധി പ്രവർത്തകർ രക്തസാക്ഷികളായ മണ്ണാണ്‌ സമസ്‌തിപ്പുർ. സിപിഐ എമ്മിനായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച രാംദേവ്‌ വർമ 17,000 വോട്ടിനാണ്‌ തോറ്റത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News