‘വീട്ടിലെ ഏറ്റവും കൊച്ചു കുട്ടിയുടെ പിറന്നാള്‍’; വീഡിയോ പങ്കുവച്ച് സുജാത മോഹന്‍

സംഗീത പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇന്ന പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

ഭര്‍ത്താവ് മോഹന്‍റെ 70 -ാം പിറന്നാള്‍ ആഘോഷത്തിന്‍റെ വീഡിയോയും ചിത്രങ്ങളുമാണ് സുജാത പങ്കുവച്ചിരിക്കുന്നത്. കുടുംബാംഗങ്ങളോടൊപ്പം പിറന്നാ‍‍ള്‍ ആഘോഷിക്കുന്ന ഗായിക സുജാതയുടെയും ഭര്‍ത്താവ് മോഹന്‍റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലാണ്.

നിരവധിയാളുകളാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. എല്ലാവരുടെയും ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും താരം നന്ദിയും അറിയിച്ചിട്ടുണ്ട്.

മകള്‍ ശ്വേത മോഹനും കുടുംബവും മറ്റ് കുടുംബാംഗങ്ങളുമെല്ലാം പിറന്നാള്‍ ആഘോഷത്തിന് ഒത്തുചേര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News