ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപോരാട്ടം കാണാൻ വിശിഷ്ടാതിഥിയായി മോഹൻലാൽ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപോരാട്ടമായ മുംബൈ ഇന്ത്യൻസ്–ഡൽഹി ക്യാപിറ്റൽസ് മത്സരം കാണാൻ വിശിഷ്ടാതിഥിയായി മോഹൻലാലും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

തൊടുപുഴയിൽ വെച്ച് നടന്ന ദൃശ്യം 2ന്റെ ഷൂട്ടിങിന് ശേഷം ലാൽ ദുബായിലേക്ക് പോകുന്നു എന്ന വാർത്തയും പരന്നിരുന്നു.

‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’ എന്നു വിശേഷിപ്പിച്ചാണ് കമന്‍റേറ്റര്‍ മോഹന്‍ലാലിനെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചത്.

ഐപിഎലിലെ അഞ്ചാം കിരീടം ഉന്നം വെച്ചാണ് നിലവിലെ ചാംപ്യൻമാർ കൂടിയായ മുംബൈ ഇന്ത്യൻസ് ഇത്തവണ കളത്തിലിറങ്ങുന്നത്. മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ് തിരഞ്ഞെടുത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here