ബിഹാറില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷത്തിലേക്ക്; മഞ്ജിയിലും ബിഭൂതിപൂരിലും സിപിഐഎം; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ സഖ്യം കേവല ഭൂരിപക്ഷത്തിലേക്ക്. നിലവില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 122 സീറ്റിലും മഹാസഖ്യം 114 സീറ്റിലുമാണ് മുന്നേറുന്നത്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായിട്ടുള്ളത്.

വോട്ടെണ്ണല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. രാത്രി വളരെ വൈകി മാത്രമെ പൂര്‍ണ ഫലം പുറത്തുവരികയുള്ളു. തിരക്കിട്ട് ഫലപ്രഖ്യാപനം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീണന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബിഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായ ഇടതുപാര്‍ട്ടികള്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്.

മഞ്ജി , ബിഭൂതിപൂര്‍ മണ്ഡലങ്ങളില്‍ സിപിഐ എം വിജയിക്കുകയും ചെയ്തു. വോട്ടെണ്ണുന്ന നിരവധി മണ്ഡലങ്ങളില്‍ വളരെ ചെറിയ ഭൂരിപക്ഷത്തില്‍ ശക്തമായ മത്സരമാണ് പുരോഗമിക്കുന്നത്.അതിനാല്‍ തന്നെ അന്തിമ ഫലം പ്രവചനാതീതമായി തുടരുകയാണ്

29 ഇടങ്ങളില്‍ മത്സരിച്ച ഇടതുപക്ഷം 18 ഇടങ്ങളിലും ലീഡ് തുടരുന്നതായാണ് ലഭിക്കുന്ന വിവരങ്ങള്‍. സിപിഐഎംഎല്‍ 14 സീറ്റിലും സിപിഐഎം രണ്ട് സീറ്റിലും സിപിഐ രണ്ട് സീറ്റുകളിലുമാണ് മുന്നേറ്റം തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News