
പ്ലസ് ടു കോഴ – അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജി എം എല്‍ എ യെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ഇന്നലെ ചോദ്യം ചെയ്യല്‍ നീണ്ടത് 14 മണിക്കൂര്‍.
ഭാര്യവീട്ടില്‍ നിന്ന് വീട് നിര്‍മാണത്തിന് പണം ലഭിച്ചെന്ന് കെ എം ഷാജിയുടെ മൊഴി. കല്‍പറ്റയിലെ സ്വര്‍ണ്ണക്കടയില്‍ തനിക്ക് പങ്കാളിത്തം ഉണ്ടായിരുന്നതായും ജനപ്രതിനിധി ആയ ശേഷം പങ്കാളിത്തം ഒഴിഞ്ഞെന്നും ഷാജി ഇ ഡി യ്ക്ക് മൊഴി നല്‍കി.
രാവിലെ 10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 12 മണിയോടെയാണ് അവസാനിച്ചത്. അഴീക്കോട് പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്പാദനം എന്നിവയെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍. പല ചോദ്യങ്ങള്‍ക്കും കെ എം ഷാജിയ്ക്ക് കൃത്യമായി ഉത്തരം നല്‍കാനായില്ല എന്നാണ് ലഭിക്കുന്ന വിവരം.
വസ്തു വകകള്‍ ഭാര്യയുടെ പേരിലാക്കാനുള്ള കാരണവും ഇ ഡി തേടി. ഭാര്യ ആശ നല്‍കിയ മൊഴിയിലെ വിശദാംശങ്ങളും ചോദ്യമായി വന്നു. ഭാര്യവീട്ടില്‍ നിന്ന് വീട് നിര്‍മാണത്തിന് പണം ലഭിച്ചെന്ന് കെ എം ഷാജി മൊഴി നല്‍കി. രണ്ട് വാഹനങ്ങള്‍ വിറ്റ പണം ഉപയോഗിച്ചു. കല്‍പറ്റയിലെ സ്വര്‍ണ്ണക്കടയില്‍ പങ്കാളിത്തം ഉണ്ടായിരുന്നു. ജനപ്രതിനിധി ആയ ശേഷം പങ്കാളിത്തം ഒഴിഞ്ഞു.
ഈ പണവും വായ്പയെടുത്ത പത്ത് ലക്ഷം രൂപയും വീട് നിര്‍മാണത്തിന് ഉപയോഗപ്പെടുത്തിയതായി ഷാജി മൊഴി നല്‍കി. ഇ ഡി ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍ ഷാജി നല്‍കിയ രേഖകള്‍ ധന സമ്പാദനം പൂര്‍ണ്ണമായി തെളിയിക്കാന്‍ കഴിയുന്നതായിരുന്നില്ല. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായില്ലെന്നും ഇനിയും രേഖകള്‍ ഹാജരാക്കാനുണ്ടെന്നും ചോദ്യം ചെയ്യലിന് ശേഷം കെ എം ഷാജി പ്രതികരിച്ചു. വിജിലന്‍സ് കേസ് രാഷ്ടീയ പ്രേരിതമെന്നും ഷാജി പറഞ്ഞു.
അതേ സമയം, സ്വര്‍ണക്കടത്ത്, ഹവാല കേസ് പ്രതികളായ കുടുക്കില്‍ സഹോദരന്മാരുമായുള്ള ഷാജിയുടെ ബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് INL നേതാവ് NK അബ്ദുള്‍ അസീസ് ഇ ഡിക്ക് പരാതി വിശദമായി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവില്‍ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ നടപടി തുടങ്ങി. പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് മേധാവി വഴി കോഴിക്കോട് സ്‌പെഷ്യല്‍ സെല്‍ നിയമസഭാ സ്പീക്കറില്‍ നിന്ന് ഉടന്‍ അനുമതി തേടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here