റിബലുകള്‍ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് പിന്നാലെ റിബലുകള്‍ക്ക് മുന്നറിയിപ്പുമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. റിബലായി മത്സര രംഗത്തെത്തുന്നവരെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കരുതെന്നാണ് നേതൃത്വം ഡിസിസികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസില്‍ റിബല്‍ പ്രശ്നം തലപൊക്കി തുടങ്ങി. തെക്കന്‍ ജില്ലകളിലെ സ്ഥിതിയാണ് കോണ്‍ഗ്രസിനെ ഏറ്റവും കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ ആണ് സ്ഥിതി രൂക്ഷം. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല നേരിട്ട് ജില്ലയിലെത്തി പ്രശ്നങ്ങള്‍ക്ക് സമവായം കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് റിബര്‍ പ്രവര്‍ത്തനം അംഗീകരിക്കരുതെന്നും മത്സര രംഗത്തെത്തുന്നവരെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കരുതെന്നും ഡിസിസികള്‍ക്ക് നിര്‍ദേശം കൈമാറിയത്.

അതേസമയം പത്തനംതിട്ടയില്‍ സീറ്റ് വിഭജനത്തില്‍ യുഡിഎഫ് തീരുമാനം നീളുകയാണ്. ഉഭയകക്ഷി ചര്‍ച്ചകളും പുരോഗമിക്കുന്നു. ജില്ലാ പഞ്ചായത്തിലേക്ക് മുന്‍ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന രീതി തുടരണമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. എന്നാല്‍ കൂടുതല്‍ സീറ്റ് നല്‍കുന്നതിനെക്കുറിച്ച് നിലവില്‍ ആലോചനയിലില്ലെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മറുപടി.

കോണ്‍ഗ്രസ് 10 ഉം കേരള കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് നില. അതേസമയം, പുതിയ സ്ഥാനാര്‍ത്ഥി പട്ടിക 11 ന് പ്രഖ്യാപിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News