ബിഹാറില്‍ എന്‍ഡിഎ; കോണ്‍ഗ്രസിന് തകര്‍ച്ച; ഇടതുപാര്‍ട്ടികള്‍ക്ക് മുന്നേറ്റം

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി, ജെ.ഡി.യു കക്ഷികളടങ്ങുന്ന എന്‍.ഡി.എ സഖ്യം കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. 243 അംഗ സഭയില്‍ എന്‍.ഡി.എ 125 സീറ്റുകള്‍ സ്വന്തമാക്കി. മഹാസഖ്യം 110 സീറ്റുകള്‍ നേടി.

75 സീറ്റ് സ്വന്തമാക്കിയ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ജെ.ഡി.യുവിനെ പിന്നിലാക്കി ബി.ജെ.പി 74 സീറ്റില്‍ വിജയിച്ച് രണ്ടാമത്തെ വലിയ കക്ഷിയായി. ബിഹാറില്‍ നിതീഷ് തന്നെ മുഖ്യമന്ത്രിയാവുമെന്ന് ബി.ജെ.പി ആവര്‍ത്തിച്ചു.

മഹാസഖ്യത്തിനൊപ്പം നിന്ന് മത്സരിച്ച ഇടതു പാര്‍ട്ടികള്‍ വന്‍ മുന്നേറ്റം നടത്തി. 12 സീറ്റുകള്‍ നേടിയ സി.പി.ഐ-എം.എല്‍ വന്‍ കുതിപ്പാണ് നടത്തിയത്. സി.പി.ഐഎമ്മും സി.പി.ഐയും രണ്ടു സീറ്റുകള്‍ വീതം നേടി.

2015ല്‍ 71 സീറ്റുണ്ടായിരുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു 43 സീറ്റ് മാത്രമാണ് നേടിയത്. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റ് നേടി. അഞ്ചിടങ്ങളില്‍ വിജയിച്ച അസദുദ്ദീന്‍ ഉവൈസിയുടെ എ.െഎ.എം.െഎ.എം മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ സീമാഞ്ചല്‍ മേഖലയിലാണ് നേട്ടമുണ്ടാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News