വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് തന്നെ എപ്പോള്‍ വേണമെങ്കിലും വന്നു കാണാമെന്ന് മന്ത്രി എകെ ബാലന്‍; രക്ഷിതാക്കള്‍ക്കൊപ്പമാണ് സര്‍ക്കാര്‍

വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ തന്നെ എപ്പോള്‍ വേണമെങ്കിലും വന്നു കാണാമെന്ന് മന്ത്രി എകെ ബാലന്‍. അതിനായി മൂന്ന് ദിവസമെടുത്ത് മാര്‍ച്ച് നടത്തേണ്ട കാര്യമില്ല. രക്ഷിതാക്കള്‍ക്കൊപ്പമാണ് സര്‍ക്കാര്‍.രാഷ്ട്രീയ നേട്ടത്തിനായി ചിലര്‍ നടത്തുന്ന സമ്മര്‍ദ്ധങ്ങള്‍ക്ക് കുടുംബം വഴങ്ങരുതെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാര്‍ പീഢനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരും പെണ്‍കുട്ടികളുടെ മാതാവും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടെയാണ് പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ മുന്നില്‍ നിര്‍ത്തി ചിലരുടെ നേതൃത്വത്തില്‍ മന്ത്രി എകെ ബാലന്റെ വീട്ടിലേക്ക് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കുടുംബത്തിനൊപ്പമാണ് സര്‍ക്കാര്‍. രക്ഷിതാക്കള്‍ക്ക് എത് സമയത്തും തന്നെ കാണാമെന്നും രാഷ്ട്രീയ നേട്ടത്തിനായി മറ്റുള്ളവര്‍ നടത്തുന്ന സമ്മര്‍ദ്ധത്തില്‍ അവര്‍ വീണു പോവരുതെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

വിചാരണ സമയത്ത് അന്വേഷണത്തില്‍ വീഴ്ച മനസ്സിലാക്കിയാല്‍ പ്രോസിക്യൂട്ടര്‍ ആ സമയത്ത് സര്‍ക്കാരിനെയോ കോടതിയെയോ അറിയിക്കണമായിരുന്നു.

പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിനാവശ്യമായ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

രക്ഷിതാക്കള്‍ ഹൈക്കോടതിയില്‍ പുനര്‍വിചാരണയും പ്രത്യേക പബ്ലക് പ്രോസിക്യൂട്ടര്‍ വേണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരാണ് വിധി റദ്ദാക്കി പുനര്‍വിചാരണയും തുടരന്വേഷണവും വേണമെന്ന് ആവശ്യപ്പെട്ടത്. കേസില്‍ ഹാജരായി വീഴ്ച വരുത്തിയ പ്രോസിക്യൂട്ടര്‍മാര്‍ക്ക് ഇനി പ്രോസിക്യൂട്ടര്‍മാരാവാനോ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസുദ്യോഗസ്ഥര്‍ക്ക് ഇനി കേസന്വേഷണം നടത്താനോ സാധിക്കില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് ചില സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിലാണ് രാഷ്ട്രീയ പ്രേരിത സമരം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News