പസ്വാന്‍റെ പ്രതികാരം ബിജെപിക്ക് നേട്ടമായപ്പോള്‍

നിതീഷിനെ എങ്ങനെയും അടിപറ്റിക്കുക എന്ന ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ ചിരാഗ് പസ്വാന്. സ്വന്തം പാര്‍ട്ടിയുടെ ജയമോ തോല്‍വിയോ ഈ പ്രതികാരക്കളിയില്‍ പസ്വാന് കാര്യമാക്കിയില്ല….

നിതീഷിനെ പൂര്‍ണമായി വീഴ്ത്താനായില്ലെങ്കിലും എന്‍ഡിഎയിക്കുള്ളില്‍ തന്റെ മുഖ്യരാഷ്ട്രീയ ശത്രുവിനെ താഴിട്ട്പൂട്ടാന്‍ പസ്വാന്റെ തന്ത്രങ്ങള്‍ക്കായി.ഒരു എംഎല്‍എ യെ മാത്രമാണ് ഇത്തവണ ചിരാഗിന് നിയമസഭയിലേക്കായിക്കാനായത്.പക്ഷെ നിതീഷിനെ തളര്‍ത്തി വീഴ്ത്തുക എന്ന ദൗത്യത്തില്‍ അയാള്‍ വിജയിച്ചു.

രാം വിലാസ് പസ്വാനും നിതീഷ് കുമാറും തമ്മിലുണ്ടായിരുന്ന പോര് ബിഹാര്‍ രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാവിഷയമായിരുന്നു….പസ്വാന് ബീഹാറില്‍ ഒരു പരിധിക്കപ്പുറം വളരാന്‍ സാധിക്കാതിരുന്നതിനും…..മുഖ്യമന്ത്രി മോഹം തകര്‍ത്ത് കളഞ്ഞതിനും നിതീഷാണ് ഉത്തരവാദിയെന്ന് പസ്വാന്‍ തിരിച്ചറിഞ്ഞിരുന്നു.നിതീഷിനെ തളച്ചിടേണ്ടത് ബീഹാറില്‍ വളരാന്‍ ബിജെപിക്കും ആവശ്യമായിരുന്നു.അത് കൊണ്ട് പസ്വാന് തന്റെ തന്ത്രങ്ങള്‍ പയറ്റാന്‍ ബിജെപി

കളമൊരുക്കി നല്‍കി.സീറ്റ് ചര്‍ച്ചയില്‍ പസ്വാന്‍ ഇടഞ്ഞതും ചിരാഗ് പസ്വാന്‍ ബിഹാറിലെ എന്‍ഡിയെ വിട്ടതും ഒരു തന്ത്രമായിരുന്നുവെന്നാണ് വിലയിരുത്തല്‍.സംസ്ഥാന

സാഹചര്യങ്ങളില്‍ ആ സഖ്യത്തില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ എല്‍ജെപി എന്‍ഡിയെയുടെ മടിത്തട്ടില്‍ അമര്‍ന്ന് തന്നെ ഇരുന്നു.തിരഞ്ഞെടുപ്പിന് മുന്നേ അന്തരിച്ച പസ്വാന്റെ രാഷ്ട്രീയ ചടുലത തന്നെ ചിരാഗും കാണിച്ചു….നിതീഷിനെ കുരുക്കാന്‍ അണിയറയില്‍ ബിജെപി പസ്വാന് കൈകൊടുത്തു.

നിതീഷ് കുമാറിന്റെ രാഷ്ട്രീയ ഭാവിയെ ശവപ്പെട്ടിയിലാക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കും പസ്വാനുമുണ്ടിയിരുന്നത്.ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഒന്നും നിതീഷിന്റെ പേരുയര്‍ന്നില്ല.നിതീഷിന്റെ ചിത്രം പതിച്ചതുമില്ല…മറിച്ച് പസ്വാനെ കൂട്ട് പിടിച്ചു നിതീഷിനെയും അയാളുടെ പാര്‍ട്ടിയെയും പൂട്ടാന്‍ ബിജെപിക്കായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here