ഭിന്നിപ്പിച്ച് ഒവൈസി

ബീഹാറില്‍ ബിജെപിയുടെ സഖ്യകക്ഷി പോലെ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുകയായിരുന്നു അസദുദ്ദീന്‍ ഉവൈസി എം.പിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീം.

മഹാസഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിച്ച് എന്‍ഡിഎയുടെ വിജയം സാധ്യമാക്കിയ കുടിലരാഷ്ട്രീയ തന്ത്രം. ബിജെപിയുമായി ഒവൈസിയുടെ പാര്‍ട്ടിക്ക് രഹസ്യബന്ധമുണ്ടെന്ന് മഹാസഖ്യം ആദ്യംമുതല്‍ക്കെ ആരോപണമുന്നയിച്ചിരുന്നു. വിജയം ഉറപ്പിച്ചിടങ്ങളില്‍ പോലും മഹാസഖ്യത്തെ വീഴ്ത്തിയത് ഒവൈസി പിടിച്ച വോട്ടുകളാണ്.

ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കമുള്ളതും.വികസനത്തില്‍ അതിപിന്നോക്കാവസ്ഥയിലുള്ളതുമായ സീമാഞ്ചല്‍ മേഖല ഇത്തവണ ആര്‍ജെഡിയെ കൈവിട്ടത് മഹാസഖ്യത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു…അസദ്ദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള മജ് ലിസ് പാര്‍ട്ടിയുടെ കടന്ന്കയറ്റമാണ് ഇവിടെ വോട്ട് ഭിന്നിക്കാന്‍ കാരണമായത്.

മുന്‍ തെരക്‌ഞ്ഞെടുപ്പുകളില്‍ ലാലുവിന്റെ ശക്തി കേന്ദ്രമായിരുന്നു സീമാഞ്ചല്‍..ഈ മേഖലയിലെ മുസ്ലീം ഭൂരിപക്ഷം പരമ്പരാഗതമായി ആര്‍ജെഡിക്കൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്.

24 മണ്ഡലങ്ങളില്‍ നേരിട്ടും ഇരുപതോളം മണ്ഡലങ്ങളില്‍ പരോക്ഷമായും മുസ്ലീം യാദവ സമവാക്യം ആര്‍ജെഡി യെ പിന്തുണച്ചിരുന്നു..എന്നാല്‍ ഒവൈസിയും ആര്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹയും ബിഎസ്പിയും രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയുമടങ്ങുന്ന വിശാല ജനാധിപത്യ മതേതര സഖ്യം ഇവിടെ ഇറങ്ങി പ്രവര്‍ത്തിച്ചു.

പ്രചാരണ വേളകളില്‍ ഉടനീളം എന്‍ഡിയെ സഖ്യത്തെ തൊടാതെ മഹാസഖ്യത്തെയാണ് ഒവൈസി കടന്നാക്രമിച്ചത്…മേഖലയുടെ വികസമില്ലായ്മക്ക് കാരണം ആര്‍ജെഡിയും ലാലുവുമാണെന്നായിരുന്നു ഒവൈസിയുടെ പ്രചാരണം..വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന ഒവൈസി തന്ത്രത്തെ ഭാവിയില്‍ കരുതിയിരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News