ഭക്ഷണത്തിന്റെ പേരു കേട്ടപ്പോള്‍ കോമയില്‍ നിന്നും എഴുന്നേറ്റ് 18കാരന്‍

62 ദിവസം കോമയില്‍ കഴിഞ്ഞിരുന്ന യുവാവ് അത്ഭുതകരമായി കോമയില്‍ നിന്ന് എഴുന്നേറ്റു. തന്റെ പ്രിയപ്പെട്ട ഭക്ഷണത്തിന്റെ പേര് സഹോദരന്‍ പറയുന്നത് കേട്ട് 18കാരനായ ചിയു ആണ് കോമയില്‍ നിന്ന് എഴുന്നേറ്റത്.

ജൂലായില്‍ നടന്ന ഒരു വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ചിയു 6 തവണ ഓപ്പറേഷനുകള്‍ക്ക് വിധേയനായിരുന്നു. ചിയുവിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ സര്‍ജറികള്‍ക്ക് ശേഷം ചിയു കോമയിലേക്ക് പോവുകയായിരുന്നു. കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ക്ക് പരുക്ക് പറ്റിയിരുന്നു.

രണ്ട് മാസങ്ങളോളം ചിയു കോമയില്‍ തുടര്‍ന്നു. കുടുംബാംഗങ്ങള്‍ എന്നും ചിയുവിനെ കാണാനെത്തിയിരുന്നു. 62ആമത്തെ ദിവസം ചിയുവിന്റെ കിടക്കയിലിരുന്ന് സഹോദരന്‍ പറഞ്ഞു, ”നിനക്ക് ഇഷ്ടപ്പെട്ട ചിക്കറ്റ് ഫില്ലറ്റ് ഞാന്‍ കഴിക്കാന്‍ പോവുകയാണ്.” മിനിറ്റുകള്‍ക്കുള്ളില്‍ ചിയുവിന്റെ പള്‍സ് റേറ്റ് വര്‍ധിക്കുകയും സ്വബോധം വീണ്ടെടുക്കുകയുമായിരുന്നു. പിന്നീട് ചിയുവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News