പെരുമ്പാവൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വടിവാള്‍ ആക്രമണവും വെടിവെപ്പും

പെരുമ്പാവൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വടിവാള്‍ ആക്രമണവും വെടിവെപ്പും. പുലര്‍ച്ചേ ഒന്നരയോടെ മാവിന്‍ ചുവട് ജംഗ്ഷനിലാണ് സംഭവം .

ആഡംബര കാറിലെത്തിയ രണ്ട് പേര്‍ പെരുമ്പാവൂര്‍ സ്വദേശിയായ ആദില്‍ എന്ന യുവാവിനെ ആക്രമിക്കുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

പ്രതികളുടേതെന്ന് സംശയിക്കുന്ന നമ്പര്‍ പ്ലേറ്റില്ലാത്ത ആഢംബര വാഹനം കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങി. മൂന്നു പേരെ തിരിച്ചറിഞ്ഞു.

റിയാസ്, സഹീര്‍, നിത്തിന്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെയും ആദില്‍ മൊഴി നല്‍കി.
യുവാവ് ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here