തന്റെ നായിക ആകാത്തതെന്ത് എന്ന ചോദ്യത്തില്‍ ക്ഷോഭിച്ച് പ്രിയാമണി

തെന്നിന്ത്യൻ താരം പ്രിയാമണി മലയാളികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട നടിയാണ്. പ്രാഞ്ചിയേട്ടൻ, ഗ്രാൻഡ്മാസ്റ്റർ ,തിരക്കഥ എന്നീ സിനിമകളിലൂടെ പ്രിയാമണി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി. ടെലിവിഷൻ ഷോയിലും സ്ഥിര സാന്നിധ്യമായിരുന്നു പ്രിയ.സത്യം എന്ന മലയാളസിനിമയുടെ അഭിനയ രംഗത്തെത്തിയെങ്കിലും തമിഴ്ലെ പരുത്തിവീരൻ ആണ് പ്രിയയെ പ്രശസ്തയാക്കിയത് .

ജെബി ജംങ്ഷനില്‍ പങ്കെടുത്ത പ്രിയ മണിയുടെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. എന്തുകൊണ്ട് എന്റെ കൂടെ അഭിനയിക്കാന്‍ വിസമ്മതിച്ചുഎന്ന ടിനി ടോമിന്റെ ചോദ്യത്തിനോട് പ്രതികരിച്ച് പ്രിയമണി.

ഓടും രാജ ആടും റാണി എന്ന ചിത്രത്തിൽ  ടിനിക്കൊപ്പം നായികയായി അഭിനയിക്കാത്തത് എന്ത് എന്നായിരുന്നു ജെ ബി ജങ്ഷനിൽ ടിനി ടോം ചോദിച്ചത്.പ്രിയ മണി കഥ ഇഷ്ട്ടപ്പെട്ടുഎന്ന് ആദ്യം സമ്മതിച്ചിരുന്നു.പ്രിയ  ആവശ്യപ്പെട്ട അഡ്വാൻസുമായി കാണാനെത്തിയ സിനിമ പ്രവർത്തകരോട്  ടിനിക്കൊപ്പം എനിക്കഭിനയിക്കാൻ താല്പര്യമില്ല എന്ന് മറുപടി ലഭിച്ച അവർ തിരികെ പോരുകയുമായിരുന്നു .എന്താണ് പ്രിയാമണിയുടെ കഥാപാത്ര തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡം എന്ന് ടിനി ചോദിക്കുണ്ട്.സുരാജ് വെഞ്ഞാറമൂടിനും ഇതേ അനുഭവമുണ്ടായി എന്നും ടിനി വെളിപ്പെടുത്തുന്നുണ്ട് .

“സുരാജ് വെഞ്ഞാറമൂട് നായകനായ ചിത്രത്തെക്കുറിച്ചു തനിക്കു അറിയില്ല”  പ്രിയ മാണി ഉറപ്പിച്ചു പറയുന്നു.എന്നാൽ ടിനിയുടെ സിനിമയുടെ കാര്യത്തിൽ പ്രിയ മണി വിശദീകരിക്കുന്നുണ്ട്.കഥയായെല്ലാം സംസാരിച്ചശേഷമാന് ടിനി ആണ് നായകൻ എന്ന് പറയുന്നത്.ടിനി നായകനാണെന്നു ആദ്യം കേട്ടപ്പോൾ ഞാൻ ഓക്കേ പറഞ്ഞു.പക്ഷെ പിന്നീട അമ്മയോടൊക്കെ സംസാരിച്ചപ്പോൾ മമ്മൂട്ടി മോഹൻലാൽ പോലെയൊരു നായകന്റെ ലെവലിലല്ല ടിനി,ഒപ്പം പ്രതിഫലവും വളരെ കുറവായിരുന്നു.അടുത്ത തവണ ആകട്ടെ ,ഈ സിനിമ ചെയ്യുന്നില്ല എന്ന് പറയുകയും ചെയ്തു.വീണ്ടും അവർ നിർബന്ധിച്ചപ്പോൾ നാഷണൽ അവാർഡ് കിട്ടിയ നായിക എന്ന നിലയിലും ,മമ്മൂട്ടി മോഹൻലാൽ നായിക ആയിരുന്ന നടി എന്തിനാണ് ടിനിയുടെ നായികയായി എന്ന് എല്ലാവരും ചോദിക്കും എന്നത് കൊണ്ടാണ് ടിനിയുടെ നായിക ആകാത്തതെന്നു പ്രിയ മണി വെളിപ്പെടുത്തി

സൂപ്പര്‍ സ്റ്റാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ടിനി ആ ലെവലില്‍ എത്തിയ ആളല്ല. ഈ സാഹചര്യത്തില്‍ പടം ചെയ്യണമോ എന്ന് തന്നെ സമീപിച്ച ആളുകളോട് ചോദിച്ചു. പിന്നീട് ചിത്രത്തില്‍ നിന്നും പിന്‍മാറുന്നതായി സംവിധായകനെ അറിയിക്കുകയായിരുന്നെന്നും പ്രതിഫലത്തിന്റെ വിഷയങ്ങള്‍ ഒന്നുമില്ല, അത് നോക്കുന്നത് മാനേജര്‍ ആണെന്നും പ്രിയ മണി പറഞ്ഞു.

നാഷണല്‍ അവാര്‍ഡ് ലഭിച്ചയാളെന്ന നിലയ്ക്ക് ടിനിയുടെ കൂടെ അഭിനയിച്ചാല്‍ എന്തുകൊണ്ട് എന്ന് പിന്നീട് മാധ്യമങ്ങളുടെ ചോദ്യങ്ങളും ഉണ്ടാകും. അതും കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടെണ് ആ ചിത്രത്തില്‍ അഭിനയിക്കാത്തതെന്നും പ്രിയമണി പറഞ്ഞു. ജെബി ജംങ്ഷനിലാണ് പ്രിയയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here