പൃഥ്വിരാജിനെ വഴക്ക് പറയാത്തത് നവ്യയെ ചൊടിപ്പിച്ചു: എന്നെ കൊല്ലാൻ വരെ നോക്കി: രഞ്ജിത്ത്

മലയാളിയുടെ പ്രിയതാരം നവ്യ നായരുടെ കരിയര്‍ ബ്രേക്കായി മാറിയ സിനിമയായിരുന്നു നന്ദനം. സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഒരു അനുഭവത്തെക്കുറിച്ച് പറയുന്ന നവ്യയുടെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് സംവിധായകനായ രഞ്ജിത് ചീത്ത പറഞ്ഞതിനെക്കുറിച്ചായിരുന്നു നവ്യ കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കുവച്ചത്.

സംവിധായകൻ രഞ്ജിത് ജെ ബി ജങ്ഷനിൽ പങ്കു വെച്ചത് നന്ദനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ രഞ്ജിത്തിനെ എങ്ങനെ കൊല്ലാം എന്ന് വരെ നവ്യ ആലോചിച്ചിരുന്നു എന്ന് അറിയാനിടയായി എന്നാണ്. അതിന്റെ പ്രധാന കാരണം പൃഥ്വിരാജിനെ വഴക്കുപറയാതെ നവ്യയെ മാത്രം വഴക്കു പറഞ്ഞു എന്നതാവാം എന്നും പറയുന്നുണ്ട്. എന്നാൽ നവ്യ പറയുന്നത് ഞങ്ങളെ രണ്ടുപേരെയും വഴക്ക് പറഞ്ഞിരുന്നു. ഞങ്ങൾ രണ്ടാളും ചേർന്നാണ് രഞ്ജിത്തേട്ടനെ കുറ്റം പറഞ്ഞത് എന്നാണ് മറുപടിയായി പറയുന്നത്.

പിന്നീടാണ് സംഭവിച്ചതെന്താണ് എന്ന് നവ്യ വ്യക്തമാക്കുന്നത്.

നവ്യ പറയുന്നു: ”സിനിമയുടെ ഒരു രംഗം ചിത്രീകരിക്കുമ്പോള്‍ ഡയലോഗ് പറഞ്ഞ ശേഷം ക്യാമറയുടെ ഇടത്തോട്ട് പോകണമെന്നാണ് രഞ്ജിയേട്ടന്‍ പറഞ്ഞത്. കലാരഞ്ജിനി ചേച്ചിയും ആ സീനില്‍ ഉണ്ടായിരുന്നു. ചേച്ചിയോടും അങ്ങനെ തന്നെ പറഞ്ഞു. പക്ഷേ ചേച്ചി ഡയലോഗ് പറഞ്ഞു കഴിഞ്ഞു വലത്തോട്ടാണ് പോയത്. ഞാന്‍ രഞ്ജിയേട്ടന്‍ പറഞ്ഞ പോലെ ഇടത്തോട്ട് പോയി. പക്ഷേ കലാരഞ്ജിനി ചേച്ചി മുന്നില്‍ നിന്നത് കൊണ്ട് ഞാനും ചേച്ചിയുടെ ഭാഗത്തേക്കാണ് പോകേണ്ടത്. പക്ഷേ ഞാന്‍ അത് ചെയ്യാതെ രഞ്ജിയേട്ടന്‍ ഇടത്തോട്ട് പോകണം എന്ന് പറഞ്ഞത് കൊണ്ട് അങ്ങനെ അനുസരിച്ചു. അങ്ങനെ രണ്ടുപേരും രണ്ട് രീതിയില്‍ പോയപ്പോള്‍ രഞ്ജിയേട്ടന്‍ പത്ത് അന്‍പത് ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലത്ത് വച്ച് എന്നെ നല്ല അസ്സല്‍ തെറി പറഞ്ഞു. എനിക്കത് വല്ലാത്ത സങ്കടമായി. ശരിക്കും അന്ന് ഞാന്‍ കരഞ്ഞു. എനിക്ക് ഇനി അഭിനയിക്കണ്ട എന്നൊക്കെയായിരുന്നു അപ്പോഴത്തെ നിലപാട്.”

എന്റെ അറിവില്ലായ്മകൊണ്ടു ഞാൻ ഒറ്റക്കിരുന്നു അതുമിതുമൊക്കെ പിറുപിറുത്തു. ആരെക്കെയോ ഞാൻ പറഞ്ഞതിനെ മറ്റു രീതിയിൽ വ്യാഖാനിച്ച് രഞ്ജിത്തേട്ടന്റെ അടുത്തെത്തിച്ചു.

ഒടുവിൽ ഷൂട് നിർത്തി രഞ്ജിത്തേട്ടൻ ലൊക്കേഷനിൽ നിന്നും പോകുക വരെ ചെയ്തു. പിന്നീട് രഞ്ജിത്തേട്ടൻ ചോദിച്ചപ്പോൾ ഞാൻ ഉള്ള കാര്യം പറഞ്ഞു. ഇതാണ് സംഭവിച്ചത്.എന്റെ ചെറിയ പ്രായത്തിന്റെ ബുദ്ധിമോശമാണെന്നു പിന്നീട് രഞ്ജിത്തേട്ടന് മനസിലായി.അതാണ് രഞ്ജിയേട്ടൻ പറയുന്ന ഈ ദേഷ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News