തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് ബാധിച്ചവര്‍ക്കും വോട്ട് ചെയ്യാം

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ കൊവിഡ് ബാധിച്ചവര്‍ക്കും വോട്ട് ചെയ്യാം. ഇതിനായി ഓര്‍ഡിനന്‍സില്‍ ഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ കൊവിഡ് രോഗ ബാധിതര്‍ക്ക് തപാല്‍ വോട്ടിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് 3 ദിവസം മുന്‍പ് ഇതിനായി അപേക്ഷിക്കണം.

ഓര്‍ഡിനന്‍സിലൂടെ തെരഞ്ഞെടുപ്പ് ദിവസം രോഗ ബാധിതര്‍ ആകുന്നവര്‍ക്ക് വരെ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും. വോട്ടിംഗ് ദിനത്തില്‍ അവസാനത്തെ ഒരു മണിക്കൂറായ അഞ്ച് മണിക്കും ആറ് മണിക്കും ഇടയില്‍ ഇവര്‍ക്ക് വോട്ട് ചെയ്യാം. ക്യൂ അവസാനിച്ച ശേഷമാകും ഇവര്‍ക്ക് അനുമതി നല്‍കുക. ഓരോ ബൂത്തിലും ഇതിനായി പ്രത്യേക ക്രമീകരണം ഉണ്ടാക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here