സൗമ്യയ്ക്ക് ഇന്ന് ശസ്ത്രക്രിയ; സഹായിച്ചവര്‍ക്ക് നന്ദി അറിയിച്ച് നവ്യ

അപൂര്‍വ്വരോഗം ബാധിച്ച സൗമ്യ എന്ന പെണ്‍കുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നടി നവ്യ നായര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. വീഡിയോ കണ്ട് നിരവധി പേര്‍ സഹായങ്ങളുമായി രംഗത്ത് വരുകയും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം സ്വരൂപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, സൗമ്യയെ സഹായിക്കാന്‍ മുന്നോട്ട് വന്നവര്‍ക്ക് നന്ദി പറയുകയാണ് നവ്യ.

നവ്യയുടെ വാക്കുകള്‍:

കുറച്ചു കാലം മുന്‍പ് സര്‍ജറി ആവശ്യത്തിനായി ഞാന്‍ സൗമ്യയുടെ പോസ്റ്റ് ഇട്ടിരുന്നു , ഉദാരമതികളായ നിങ്ങളുടെ എല്ലാവരുടെയും മനസ്സുകൊണ്ട് സൗമ്യക്ക് അവളുടെ ഓപ്പറേഷന്‍ ഇന്നു നടത്താന്‍ എന്ന് സാധിക്കുകയാണ് .. കാലിക്കറ്റ് മിംസ് ഹോസ്പിറ്റല്‍ ആണ് സൗമ്യ എപ്പോള്‍ ഉള്ളത് .. ഇന്നു രാവിലേ സര്‍ജറി ആണ് , ഇനി ആഗ്രഹിക്കുന്നത് നിങ്ങളുടെ പ്രാര്‍ഥനയാണ് ??വീണ്ടും അവള്‍ പാടുന്നതും , അവള്‍ നമ്മളെ പൊലെ നടക്കുന്നതും ഞാന്‍ മുന്നില്‍ കാണുകയാണ് ..എല്ലാവരും പ്രാര്‍ഥിക്കണം ..???? ഒരിക്കല്‍ കൂടി സഹായിച്ച എല്ലാവര്ക്കും നന്ദി .. കോഴിക്കോട് ചെയ്തുകൊണ്ടിരിക്കുന്ന സഹായങ്ങള്‍ക്ക് ഡോ .എം .കെ മുനീറിനോടുള്ള ഹൃദയം നിറഞ്ഞ നന്ദി .. ഞമ്മടെ കോഴിക്കോട് വന്നവരാരും ഭക്ഷണം കയിക്കാണ്ടു പോവൂല്ല എന്ന് പറഞ്ഞ റഹിമിനെയും ഓര്‍ക്കുന്നു .

കുറച്ചു കാലം മുൻപ് സർജറി ആവശ്യത്തിനായി ഞാൻ സൗമ്യയുടെ പോസ്റ്റ് ഇട്ടിരുന്നു , ഉദാരമതികളായ നിങ്ങളുടെ എല്ലാവരുടെയും…

Posted by Navya Nair. on Tuesday, 10 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News