ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ കമറുദ്ദീനെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പിന്റെ പ്രധാനസൂത്രധാരന്‍ മുസ്ലിംലീഗ് എംഎല്‍എ എം.സി.കമറുദീന്‍ ആണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കമ്പനിയുടെ ദൈനംദിന കാര്യങ്ങള്‍ കമറുദീന് അറിയാമായിരുന്നുവെന്ന് ജീവനക്കാരുടെ മൊഴിയുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു.

2016 മുതല്‍ നഷ്ടത്തിലായിരുന്ന കമ്പനി ലാഭത്തിലാണന്ന് തെറ്റിദ്ധരിപ്പിച്ച് നിക്ഷേപകരില്‍ നിന്ന് കോടികള്‍ സ്വീകരിച്ചു.

കമറുദീനാണ് ഏറ്റവും കൂടിയ ഓഹരി പങ്കാളി. എല്ലാ സ്ഥാപനങ്ങളിലുമായി 33 ലക്ഷം ഓഹരിയുണ്ട്. ചെയര്‍മാന്‍ എന്ന നിലയില്‍ ഒരു ലക്ഷം പ്രതിമാസ ശമ്പളം പറ്റിയിരുന്നു. കാസര്‍കോട്, കണ്ണുര്‍ ജില്ലകളിലായി 81 പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 13.3 കോടി
യുടെ തട്ടിപ്പ് നടന്നിട്ടുണ്ട്.

നിരവധി പരാതികളില്‍ ഇനിയും കേസെടുക്കാനുണ്ട്. കമ്പനിയുടെ ആസ്തികളില്‍ തിരിമറി നടത്തി. നിക്ഷേപക തട്ടിപ്പ് വഞ്ചനാ കുറ്റമാണ് സിവില്‍ തര്‍ക്കമല്ലെന്നും സര്‍ക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News