വർത്തമാന കാല യാഥാർഥ്യങ്ങളിൽ നിന്നും ഫാസിസത്തിന്റെ ചരിത്രത്തിലേക്ക്; ജെയ്സൻ ജോസഫിന്റെ ഫാസിസവും ചരിത്രവും

ഫാസിസത്തിന്റെ ചരിത്രത്തെയും വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെയും ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകമാണ് ജെയ്‌സണ്‍ ജോസഫ് സാജന്‍ എഴുതിയ ഫാസിസവും ചരിത്രവും. നാം അധിവസിക്കുന്ന വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ ഫാസിസത്തിന്റെ ഉത്ഭവവും വളര്‍ച്ചയും സ്വഭാവവിശേഷങ്ങളും പ്രത്യേകം പഠന വിധേയമാക്കുന്ന പുസ്തകമാണിത്.

1930കളിലെ ജര്‍മനിയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിലെ ഇന്ത്യയും തമ്മില്‍ ഒട്ടേറെ സമാനതകള്‍ ഉണ്ടെന്നും പുസ്തകം പറഞ്ഞുവയ്ക്കുന്നു. വംശ വൈരം, അസഹിഷ്ണുത ഭയപ്പെടുത്തി കീഴ്‌പ്പെടുത്തല്‍, തുടങ്ങി ഫാസിസത്തിന്റെ എല്ലാ അടയാളങ്ങളും ഇന്ന് ഇന്ത്യന്‍ ഭരിക്കുന്ന ഭരണകൂടത്തിന് പ്രകടിത സവിശേഷതകളാണ്.

ഫാസിസത്തിന് ഇരകളായ രോഹിത് വെമുലയുടെ യും കനയ്യ കുമാറിന്റെയും കല്‍ബുര്‍ഗി യുടെയും പാന്‍ സാരെയുടെയും ഗൗരിലങ്കേഷിന്റെയും അവസ്ഥ ഇന്ത്യന്‍ സമൂഹം എങ്ങോട്ടാണ് നയിക്കപ്പെടുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഫാസിസം നമ്മുടെ പടിവാതില്‍ക്കല്‍ ആണെന്ന് തെളിയിക്കാന്‍ ഇതിലേറെ എന്തുവേണമെന്ന് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു.

1948 ലെ മഹാത്മാഗാന്ധിയുടെ കൊലപാതകം മുതല്‍ ഇന്നു വരെ യുള്ള ഫാസിസത്തിന്റെ ഇന്ത്യന്‍ ചരിത്രം ഈ പുസ്തകം പറയുന്നുണ്ട്. ജയ്‌സണ്‍ എസ്എഫ്‌ഐയുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയും. സിപിഐഎം സീതത്തോടെ ലോക്കല്‍ കമ്മിറ്റി അംഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News