അർണബ് ഗോസ്വാമിക്ക് ഉപാധികളോടെ ജാമ്യം

നവംബർ 9 തിങ്കളാഴ്ച ഇടക്കാല ജാമ്യത്തിനുള്ള അപേക്ഷ നിരസിച്ച ബോംബെ ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ ഗോസ്വാമി നൽകിയ ഹർജിയിൽ നടന്ന വാദം കേട്ടതിന് ശേഷമാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഇന്ദിര ബാനർജി എന്നിവർ മാധ്യമ പ്രവർത്തകന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള അപേക്ഷ നിരസിക്കുന്നതിൽ ഹൈക്കോടതിക്ക് പിഴവുണ്ടെന്ന പരാമർശത്തോടെയാണ് അപേക്ഷ പരിഗണിച്ചു ഇടക്കാല ജാമ്യത്തിൽ വിട്ടയക്കണമെന്ന ഉത്തരവിടാൻ നിർദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു. 50,000 രൂപയുടെ ആൾ ജാമ്യത്തിലാണ് അർണബ് അടക്കമുള്ളവരെ വിട്ടയക്കുന്നത്

നവംബർ നാലിനാണ് അർണാബിനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെയും കേസ് വീണ്ടും തുറക്കുന്നതിനെതിരെയും ഗോസ്വാമി നൽകിയ അപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

അർണബിന്റേത് തീവ്രവാദ വിഭാഗത്തിൽ പെടുന്ന കേസല്ലെന്നും സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കാനാകില്ലെന്നുമാണ് കോടതി അറിയിച്ചത് . മഹാരാഷ്ട്രാ സർക്കാരിന്റേയും ബോംബൈ ഹൈക്കോടതിയുടേയും നടപടിയെ സുപ്രീം കോടതി ചോദ്യം ചെയ്തു.

ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ അർണബ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം. വ്യക്തിസ്വാതന്ത്ര്യത്തിന് ഭീഷണിയാകുമ്പോൾ കോടതികൾക്ക് ഒപ്പം നിൽക്കാനാവില്ലെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടിയത്.

നവംബർ 4 ന് അറസ്റ്റുചെയ്ത അർണാബിനെ ക്വാറന്റൈൻ കേന്ദ്രമായി ഉപയോഗിച്ചിരുന്ന അലിബാഗ് ഗവൺമെന്റ് സ്‌കൂളിലാണ് പാർപ്പിച്ചിരുന്നത്. എന്നാൽ ജുഡിഷ്യല്‍ കസ്റ്റഡിയിലിരിക്കെ അര്‍ണാബ് ഗോസ്വാമി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടർന്നാണ് അലിബാഗിൽ നിന്നും തലോജ ജയിലിലേക്ക് മാറ്റിയത്. ഗോസ്വാമി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ അലിബാഗ് ജയിലിലെ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെൻഡ് ചെയ്തു.

ആത്മഹത്യാ പ്രേരണക്കേസിൽ ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്ന റിപ്പബ്ലിക് ടി.വി. മേധാവിയെ ചോദ്യം ചെയ്യുന്നതിന് റായ്ഗഢ്‌ പോലീസിന് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകിയിരുന്നു. അർണബിനെ പാർപ്പിച്ച തലോജ ജയിലിലെത്തി ദിവസം മൂന്നു മണിക്കൂർ വീതം ചോദ്യം ചെയ്യാനായിരുന്നു അനുവാദം.

അറസ്റ്റിനെ ചോദ്യം ചെയ്ത് ഇടക്കാല ജാമ്യത്തിന് അർണബ് നൽകിയ അപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് അലിബാഗ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പോലീസിന്റെ അപേക്ഷ അനുവദിച്ചത്.

2018 ലാണ് അർണാബിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഐപിസി 306 അനുസരിച്ചു പോലീസ് കേസെടുത്തത്. ഈ സംഭവത്തിൽ അലിബാഗ് പൊലീസ് നേരത്തെ കേസെടുത്തിരുന്നെങ്കിലും മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

നേരത്തെ ഈ കേസ് അര്‍ണാബിന് എതിരെ തെളിവുകളില്ലെന്ന് കാണിച്ച് അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ തള്ളിയിരുന്നു. പിന്നീട് കഴിഞ്ഞ മെയ് മാസത്തില്‍.

അന്‍വായ് നായിക്കിന്റെ മകളുടെ അപേക്ഷ പരിഗണിച്ച മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പുനരന്വേഷണത്തിന്ഉ ത്തരവിടുകയായിരുന്നു ടിആര്‍പി തട്ടിപ്പ്, പൊലീസ് സേനയെ അപകീര്‍ത്തിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള കേസുകളിലും റിപബ്ലിക്ക് ടിവിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News