പാറക്കെട്ടിന് മുകളിൽ നിന്നും വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടി രഞ്ജിനിയുടെ സാഹസം; വെെറലായി വീഡിയോ

സെലബ്രിറ്റി അവതാരകരുടെ പട്ടികയിലെ മുന്‍നിര താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി ഹരിദാസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന രഞ്ജിനി ബാലിയിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ അടുത്തിടെ വെെറലായിരുന്നു.

ബാലി ട്രിപ്പിലെ കുറേയധികം ചിത്രങ്ങളും വീഡിയോകളും രഞ്ജിനി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ബിഗ് ബോസ് ഫെയിം അർച്ചനയോടൊപ്പമായിരുന്നു രഞ്ജിനിയുടെ ഇന്തോനേഷ്യ ട്രിപ്പ്. ഇതിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ഇപ്പോ‍ഴിതാ അല്പം സാഹസികത നിറഞ്ഞ ഒരു വീഡിയോയാണ് താരം പങ്കുവയ്ക്കുന്നത്. ഒരു പാറക്കെട്ടിന് മുകളിൽ നിന്നും വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടുന്ന വീഡിയോ രഞ്ജിനി പങ്കുവച്ചിരിക്കുന്നത്.

വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുകയാണ്.

പോസ്റ്റിന് താഴെ കമന്റുകളുമായി വിജയ് യേശുദാസ്, രഞ്ജിനി ജോസ്, അർച്ചന സുശീലൻ, സയനോര ഫിലിപ്പ്, രചന നാരായണൻകുട്ടി തുടങ്ങിയവരും എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here