രാജ്യത്തെ മികച്ച 10 സര്‍ക്കാര്‍ സ്‌കൂളുകളുടെ പട്ടികയിൽ കേരളം ഒന്നാമത്

ഇന്ത്യയിലെ ഏറ്റവും മികച്ച 10 സര്‍ക്കാര്‍ സ്‌കൂളുകളുടെ പട്ടികയിൽ കേരളത്തിന് പൊന്‍തിളക്കം. പട്ടികയിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം പട്ടത്തെ കേന്ദ്രീയ വിദ്യാലയത്തിനാണ്.

2010-21 ലെ എജുക്കേഷന്‍ വേള്‍ഡ് സ്‌കൂള്‍ റാങ്കിംഗിലാണ് കേരളത്തിലെ സ്കൂളുകൾ നേട്ടം കരസ്ഥമാക്കിയത്.
കോഴിക്കോട് നടക്കാവ് സര്‍ക്കാര്‍ ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പട്ടികയില്‍ മൂന്നാം സ്ഥാനവും കൊച്ചി, നേവൽ ബേസ് കേന്ദ്രീയ വിദ്യാലയം ആറാം സ്ഥാനവും നേടി.

വിദ്യാഭ്യാസ മാഗസിനായ എഡ്യൂക്കേഷൻ വേൾഡ് ആണ് ദില്ലി ആസ്ഥാനമായുള്ള മാർക്കറ്റ് റിസർച്ച് ഒപ്പീനിയൻ പോൾ കമ്പനിയുമായ സി ഫോറുമായി ചേർന്നാണ് എഡ്യൂക്കേഷൻ വേൾഡ് ഇന്ത്യ സ്കൂൾ റാങ്കിംഗ് സർവേ 2021 നടത്തിയത്.

ഗവൺമെന്റ് ബോർഡിംഗ് സ്കൂളുകൾ വിഭാഗത്തിൽ ജവഹർ നവോദയ വിദ്യാലയം, ചെണ്ടയാട്, കണ്ണൂർ (റാങ്ക് 7), ജവഹർ നവോദയ വിദ്യാലയം, നേരിയമംഗലം, എറണാകുളം, (റാങ്ക് 9), എന്നീ സ്കൂളുകളും ഇടംപിടിച്ചു. സ്‌പെഷ്യൽ നീഡ്‌സ് സ്‌കൂൾ വിഭാഗത്തിൽ മുന്നാറിലെ ഡെയർ സ്‌കൂൾ (ശ്രേഷ്ഠക്ഷേമ കേന്ദ്രം) 12ാം റാങ്ക് നേടി.

അക്കാദമിക് മതിപ്പ്, മികച്ച അധ്യാപകർ, വിദ്യാർത്ഥികളുടെ മേലുള്ള വ്യക്തിഗത ശ്രദ്ധ, നേതൃത്വം, മാനേജുമെന്റ്, പാഠ്യപദ്ധതിയും പെഡഗോഗി, സുരക്ഷയും ശുചിത്വവും, രക്ഷാകർതൃ പങ്കാളിത്തം,അധ്യാപക ക്ഷേമവും തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകളെ തിരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News