ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തമിഴ് റീമേക്കിനൊരുങ്ങുന്നു

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തമിഴ് റീമേക്കിനൊരുങ്ങുന്നു.

പ്രശസ്ത തമിഴ് സംവിധായകന്‍ കെ.എസ്.രവികുമാറാണ് ചിത്രത്തിന്റെ തമി‍ഴ് പകര്‍പ്പവകാശം സ്വന്തമാക്കിയത്.

സൗബിന്‍ ഷാഹിറിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെയും വികൃതിയിലെയും അഭിനയം പരിഗണിച്ച് ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സുരാജിന് ലഭിച്ചിരുന്നു.

പടയപ്പ, ലിങ്ക, ദശാവതാരം, അവ്വയ് ഷണ്‍മുകി, തെന്നാലി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനായ കെ.എസ്.രവികുമാര്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് റീമേക്ക് നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ട്.

രവികുമാറിന്റെ അസോസിയേറ്റ്‌സായ ശബരിയും ശരവണനും ചേര്‍ന്നാകും ചിത്രം സംവിധാനം ചെയ്യുകയെന്ന് ഓണ്‍ലുക്കേര്‍സ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here