ഓൺലൈൻ മാധ്യമങ്ങളെയും പിടിച്ചു കെട്ടാനൊരുങ്ങി കേന്ദ്രം

അടുത്ത കാലത്തായി നിരവധി ഓൺലൈൻ മാധ്യമങ്ങൾ പലയിടത്തു നിന്നും പൊങ്ങി വരുന്നത് നമ്മൾ എല്ലാവരും സാക്ഷ്യം വഹിച്ചിട്ടുള്ളതാണ് . ലോക്‌ഡോൺ കാലഘട്ടം ഇതിനു വലിയൊരു വഴി തുറന്നു .

ഒരു യൂട്യൂബ് ചാനെൽ അല്ലെങ്കിൽ ഒരു ഫേസ്ബുക് പേജ് അതും അല്ലെങ്കിൽ സ്വന്തമായി ഒരു വെബ്‍സൈറ്റ് ഒരു പേരിൽ തുടങ്ങുക എന്നിട്ട് സത്യമായതും അല്ലാത്തതുമായ വാർത്തകൾ പടച്ചു വിടുക എന്നതാണ് ഓൺലൈൻ മാധ്യമങ്ങളിൽ കണ്ടു വരുന്ന പ്രവണത. ഇത്തരം മാധ്യമങ്ങൾക്കു ഒരു മാധ്യമ അജണ്ട ഇല്ലാതെ പോയതിനാൽ ആരെയും ഏത് രീതിയിലും അവഹേളിക്കുന്ന ഒന്നായി മാറി ഓൺലൈൻ മാധ്യമങ്ങൾ.

ഇന്ന് ഒരു ക്യാമറയും ഒരു യൂട്യൂബ് ചാനെലും ഉണ്ടെങ്കിൽ എന്തും പബ്ലിഷ് ചെയ്ത് വിടാം എന്നുള്ള തെറ്റിധാരയാണ് ഇതിനൊക്കെ പിന്നിൽ . അടുത്ത കാലത്തായി ഓൺലൈൻ മാധ്യമങ്ങൾ വഴി സ്ത്രീകൾ , കുട്ടികൾ, സ്ഥാപനങ്ങൾക്കെതിരെ ഒക്കെ നിരവധി വ്യാജ വാർത്തകളും അവഹേളിക്കുന്ന തരത്തിലുള്ള വിഡിയോകളുടെയും പേരിൽ പലരും ആത്മഹത്യയുടെ വക്കിൽ വരെ എത്തിയിട്ടുള്ളവരും ചെയ്തവരും ധാരാളം. മാനം പോകുമല്ലോ എന്നോർത്തു പുറത്തു പറയാത്തവർ വേറെ. ഇപ്പോൾ ഇത്തരം മാധ്യമങ്ങളെ നിയമത്തിന്റെ പരിധിയിൽ ആക്കി കൊണ്ടുള്ള പുതിയ ഉത്തരവാണ് ഇന്ന് പുറത്തിറക്കിയിരിക്കുന്നത്.

ഓൺലൈൻ വാർത്താ പോർട്ടലുകളെയും നെറ്റ്ഫ്ലിക്സ് പോലുള്ള ഉള്ളടക്ക ദാതാക്കളെയും ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിൽ കൊണ്ടുവരാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഒപ്പിട്ട വിജ്ഞാപനം തിങ്കളാഴ്ച ആണ് പുറത്തിറക്കിയത് . നിലവിൽ ഡിജിറ്റൽ ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന നിയമമോ സ്വയംഭരണ സ്ഥാപനമോ ഇല്ല.

ഇപ്പോൾ വരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അച്ചടി മാധ്യമങ്ങളെ പരിപാലിക്കുന്നു, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ (എൻ‌ബി‌എ) ന്യൂസ് ചാനലുകൾ നിരീക്ഷിക്കുന്നു, അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ പരസ്യത്തിനുള്ളതാണ്, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) സിനിമകളെ നിയന്ത്രിക്കുന്നു.

OTT പ്ലാറ്റ്ഫോമുകളിൽ ന്യൂസ് പോർട്ടലുകളും സ്ട്രീമിംഗ് സേവനങ്ങളായ ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നിവയും ഉൾപ്പെടുന്നു, അതായത് ഇന്റർബെറ്റിലൂടെ അക്സസ്സ് ചെയ്യുന്ന പാൽറ്ഫോമുകൾ എത്തും ഈ നിയമ പരിധിയിൽ വരും എന്നാണ് മനസിലാക്കാൻ കഴിയുന്നത് അങ്ങനെ എങ്കിൽ സ്വയം പ്രഖ്യാപിത പത്ര പ്രവർത്തകരും യൂട്യൂബ് ഉളപ്പടെ ഉള്ള സോഷ്യൽ മാധ്യമങ്ങളും ഇതിൽ ഉൾപ്പെടും .

ജിന്‍സ് തോമസ്
സെെബര്‍ ജേര്‍ണലിസ്റ്റ് ആന്‍റ് ലോയര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News