റോയക്ക് സമ്മാനമായി ലഭിച്ച പുതിയ ‘ക്ലാസ്സ്‌റൂം’ പരിചയപ്പെടുത്തി ആര്യ

സ്കൂളുകൾ ഇനി എന്ന് തുറക്കും എന്ന ചിന്ത കുട്ടികള്‍ക്കാളും ഒരു പക്ഷെ മാതാപിതാക്കള്‍ക്കാകും. കുട്ടികള്‍ക്കുള്ള പഠന സാഹചര്യം വീട്ടില്‍ ഒരുക്കുന്നതിനെപ്പറ്റിയുള്ള ആശങ്കയാണ് പ്രധാനമായും ഇതിന് പിന്നില്‍.

ഇപ്പോ‍ഴിതാ മകള്‍ റോയ്ക്കായി വീട്ടില്‍ ഒരുക്കിയ സ്റ്റഡി സ്പേയ്സാണ് ബംഗ്ളാവ് എന്ന ഷോയിലൂടെ മലയാളിക്ക് പ്രിയങ്കരിയായ ആര്യ പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ആര്യ ചിത്രം പങ്കുവച്ചിരിക്കുന്നത്.

സ്കൂളുകൾ ഇനി എന്ന് തുറക്കും എന്ന് അറിയാത്ത സാഹചര്യത്തിൽ ക്ലാസുകള്‍ ഓൺലൈനായതിനാല്‍ വീട്ടിൽ തന്നെയാണ് ആര്യയുടെ മകൾ റോയയുടെ പഠനവും. റോയയ്ക്ക് അവളുടെ പ്രിയപ്പെട്ട അച്ഛൻ സമ്മാനിച്ചതാണ് പുതിയ ക്ലാസ് മുറി. റോയയുടെ അച്ഛൻ രോഹിത്തിന് ആര്യ പ്രത്യേക നന്ദിയും പറഞ്ഞിട്ടുണ്ട്.

നടി അർച്ചന സുശീലന്റെ സഹോദരനാണ് രോഹിത് സുശീലൻ. ബിഗ് ബോസ് മത്സരത്തിനിടെ തന്റെ ജീവിത കഥയും ആര്യ തുറന്ന് പറഞ്ഞിരുന്നു. വേർപിരിയാൻ തീരുമാനിച്ചപ്പോഴും മകളുടെ കാര്യങ്ങൾക്കു ഒട്ടും വിട്ടുവീഴ്ച ചെയ്യില്ലെന്ന് ആര്യയും രോഹിതും തീരുമാനമെടുത്തിരുന്നു. ഇരുവരുടെയും ഏക മകളാണ് റോയ.

അഭിനയം, മോഡലിംഗ്, ആങ്കറിങ് എന്നിങ്ങനെയുള്ള മേഖലകളിൽ ആര്യ സജീവമാണ്. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലും ആര്യ മത്സരാര്‍ത്ഥിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News