ഒ ടി ടി കണ്ടന്റ് നിയന്ത്രണം; ഒറ്റക്കെട്ടായി നിയമപരമായി നേരിടണമെന്ന് മുരളി ഗോപി

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കുള്‍പ്പെടെ നിയന്ത്രണം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്ത്.

നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പബ്ലിഷ് ചെയ്യുന്ന കണ്ടന്റുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് മുരളി ഗോപിയുടെ പ്രതികരണം.

ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയും വാര്‍ത്താനിയന്ത്രണ മന്ത്രാലയത്തിന് കീഴിലാക്കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയുണ്ടായിരിക്കുന്നത്.

ഒറ്റക്കെട്ടായി നിന്ന് നിയമപരമായി തന്നെ ഈ തീരുമാനത്തെ നേരിടണമെന്നും, ഉടന്‍ തന്നെ ഇതുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സേ നോ ടു സെന്‍സര്‍ഷിപ്പ് എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ് ‌മുരളി പങ്കുവച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

‘സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍, രാഷ്ട്രീയ അജണ്ട, പ്രത്യയശാസ്ത്ര പ്രചരണം തുടങ്ങിയവയില്‍ നിന്ന് സൃഷ്ടികളുടെ ഉള്ളടക്കം സംരക്ഷിക്കേണ്ടത് ഏതൊരു ജനാധിപത്യത്തിലും പ്രധാനമാണ്. നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി നിയമപരമായി നേരിടേണ്ടതുണ്ട്. അത് ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ.’

Saving creative content from Governmental curbs, political agenda and ideological propaganda, is paramount to any…

Posted by Murali Gopy on Tuesday, 10 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here