‘അദ്ദേഹത്തിന്‍റെ കണ്ണിലൂടെ’; ചിത്രങ്ങള്‍ പങ്കുവച്ച് സംവൃത

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത. വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിലാണ് താമസമെങ്കിലും താരത്തിന്‍റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ, തന്റെ പുതിയൊരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

മക്കള്‍ക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

Through his eyes ♥️

A post shared by Samvritha Akhil (@samvrithaakhil) on

അദ്ദേഹത്തിന്‍റെ കണ്ണിലൂടെ എന്നാണ് ചിത്രത്തിന് സംവൃത നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

അഖിൽ രാജ് ആണ് സംവൃതയുടെ ഭർത്താവ്. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. 2020 ഫെബ്രുവരിയിലാണ് സംവൃതയ്ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്.

മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇളയ മകന്‍ രുദ്രയുടെ ചോറൂണിന്‍റെ വിശേഷങ്ങളും സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here