കൊല്ലത്ത് മഹിളാ കോൺഗ്രസ്സ് നേതാവ് സിപിഐഎമ്മില്‍ ചേർന്നു

കൊല്ലത്ത് മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയും ശൂരനാട് തെക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ്സ് നേതാവുമായ ഒ.ശ്രീദേവി സി പി ഐ എം ൽ ചേർന്നു. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ശിവശങ്കരപ്പിള്ള പാർട്ടി പതാക കൈമാറി.നിരന്തരമായ അവഗണനയിൽ സഹികെട്ടാണ് പാർട്ടി വിട്ടതെന്ന് ഒ.ശ്രീദേവി.

കൊല്ലം ജില്ലയിൽ കോൺഗ്രസ് ഐ ഗ്രൂപിൽ നിന്ന് സിപിഐഎം ലേക്ക് മാത്രമല്ല എ ഗ്രൂപിലേക്കും ഒഴുക്ക് തുടരുന്നതിന്റെ ഒടുവിലത്തെ സംഭവമാണ് ഒ.ശ്രീദേവിയുടെ രാജി.

പതിറ്റാണ്ടുകളായുള്ള കോൺഗ്രസ് ബന്ധമാണ് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുകൂടിയായിരുന്ന ശ്രീദേവി സഹികെട്ട് ഉപേക്ഷിച്ചത്.നേതാക്കന്മാരുടെ നിരന്തരമായ അവഗണന രാഷ്ട്രീയ വഞ്ചനയിലും മനംനൊന്താണ് താൻ പാർട്ടി വിട്ടതെന്ന് ശ്രീദേവി പറഞ്ഞു.

സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ശിവശങ്കരപ്പിള്ള പാർട്ടി പതാക ശ്രീദേവിക്ക് കൈമാറിയപ്പോൾ ജില്ലാ കമ്മിറ്റി അംഗം എം ഗംഗാധരക്കുറുപ്പ് ഹാരമണിയിച്ച് സ്വീകരിച്ചു. സി പി ഐ എം ഏരിയ കമ്മിറ്റി അംഗം ബി ശശി ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജൻ എന്നിവർപങ്കെടുത്തു.കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷമായ ശൂരനാട് തെക്ക് യു ഡി എഫ് സ്ഥാനാർഥി നിർണ്ണയം കീറാമുട്ടിയായിരിക്കുകയാണ്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ കോഴിമുക്കിൽ വെച്ച് പരസ്യമായി ഏറ്റുമുട്ടിയിരുന്നു, ശൂരനാട് വടക്കും കോൺഗ്രസിൽ തർക്കങ്ങൾ ഉണ്ട് ശൂരനാട് വടക്ക് കോണ്ഗ്രസ് പത്താം വാർഡ്‌ പ്രസിഡന്റ്‌ ബ്ലസൻ കഴിഞ്ഞദിവസം കോൺഗ്രസിൽ നിന്നും രാജിവെച്ച് സി പി ഐ എം ൽ ചേർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News