സൈനികരുടെ പെന്‍ഷന്‍ വെട്ടികുറയ്ക്കുന്ന നടപടിയില്‍ പ്രതിഷേധവുമായി സൈനികരും വിമുക്തഭടന്മാരും രംഗത്ത്.
പുതിയ സി.ഡി.എസായി ചുമതലയേറ്റ മുന്‍ കരസേനാ മേധാവി ജനറല്‍ ബിബിന്‍ റാവത്തിന്റെ ശുപാര്‍ശയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സൈനികര്‍ക്ക് മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് മിനിമം 30 വര്‍ഷം സേവനം വേണമെന്നാണ് പുതിയ ശുപാര്‍ശ.
നിലവിലെ പ്രൊമോഷന്‍ സാദ്ധ്യതകള്‍ അനുസരിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ മുഴുവന്‍ പെന്‍ഷന്‍ ലഭ്യമാകൂ. രാജ്യത്തിന് വേണ്ടി ജീവന്‍ പണയം വച്ച് പോരാടുന്ന സൈന്യകരെ അഗണിക്കുന്നതാണ് പുതിയ തീരുമാനം എന്നും അക്ഷേപം ഉയരുകയാണ്.
വിഷയത്തില്‍ അടിയന്തിരമായി പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇടപെടണം എന്ന് സൈനിക കൂട്ടായ്മയായ അനന്തപുരി സോള്‍ജിയേഴ്സ് വെല്‍ഫേര്‍ ആന്‍ഡ് ചാരിറ്റി ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു.

Get real time update about this post categories directly on your device, subscribe now.