ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തുടര്‍ നടപടികളിലേക്ക് കടക്കാനാകാതെ എന്‍ ഡി എ. നിതീഷ് കുമാറിന്റെ മൗനമാണ് പ്രതിസന്ധിയായി നില്‍ക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ നിതീഷ് കുമാര്‍ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രി പദം നല്‍കുമെന്ന് ബിജെപി പറയുമ്പോഴും കുറഞ്ഞ സീറ്റുകളുമായി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകണമോയെന്നതാണ് നിതീഷിനെ അലട്ടുന്നത്.
ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തത് മാത്രമായിരുന്നു തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള നിതീഷിന്റെ ഏക പ്രതികരണം.
അനിശ്ചിതത്വമില്ലെന്ന് ബിജെപി പറയുമ്പോഴും ഗവര്‍ണറെ കണ്ട് അവകാശ വാദം ഉന്നയിക്കാന്‍ പോലും NDA യ്ക്ക് സാധിച്ചിട്ടില്ല. സത്യപ്രതിജ്ഞ തീയതി തീരുമാനിക്കാന്‍ സാധിക്കാത്തതും ഈ അവ്യക്തതയുടെ ഭാഗം തന്നെ.

Get real time update about this post categories directly on your device, subscribe now.