ബീഹാറിലെ വോട്ടര്‍മാരെ അഭിനന്ദിച്ച് ഇടത് പാര്‍ട്ടികള്‍

ബിഹാറിലെ വോട്ടര്‍മാരെ അഭിനന്ദിച്ച് ഇടത് പാര്‍ട്ടികള്‍. മഹാസഖ്യം നടത്തിയ പോരാട്ടത്തിനു നല്‍കിയ പിന്തുണയ്ക്കാണ് ബീഹാര്‍ ജനതയെ ഇടത് പാര്‍ട്ടികള്‍ നന്ദി അറിയിച്ചത്.

ജന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളോട് യുവജനങ്ങളുടെയും പൊതുജനങ്ങളുടെയും പ്രതികരണം പ്രോത്സാഹിക്കപ്പെടേണ്ടതാണ്. ബിജെപി സഖ്യത്തിനു 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയതിനെ അപേക്ഷിച്ച് 12 ശതമാനം വോട്ട് കുറഞ്ഞു. പ്രധാനമന്ത്രി വര്‍ഗീയ അജണ്ടയിലൂടെ ധ്രുവീകരണത്തിനു ശ്രമിച്ചു.

വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ ക്രമക്കേടുകള്‍ നടന്നു. ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ മുന്നില്‍ കൊണ്ടുവരും. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നിയമസഭാ പ്രാതിനിധ്യം വിനിയോഗിക്കുമെന്നും സിപിഐ എം, സിപിഐ സിപിഐ എംഎല്‍ ലിബറേഷന്‍ ജനറല്‍ സെക്രട്ടറിമാര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News