ദില്ലിയില്‍ കൊവിഡ് വ്യാപനം സൂപ്പര്‍ സ്പ്രഡിലേക്ക്

ദില്ലിയില്‍ കൊവിഡ് വ്യാപനം സൂപ്പര്‍ സ്പ്രഡിലേക്ക്. പ്രതിദിന കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്നലെ മാത്രം രോഗബാധിതരായത് 8593 പേര്‍.

ദില്ലിയില്‍ കൊവിഡ് സൂപ്പര്‍ സ്പ്രഡിലേക്ക് നീങ്ങുന്നവെന്ന് AIIMS ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് കഴിഞ്ഞ ദിവസത്തെ കണക്കുകള്‍.

അതേസമയം, രാജ്യത്ത് കോവിഡ് മുക്തരുടെ എണ്ണം 80.5 ലക്ഷം കവിഞ്ഞു. രോഗമുക്തി നിരക്ക്
93 ശതമാനമായി. ആകെ രോഗ ബാധിതര്‍ 87 ലക്ഷത്തിനടുത്താണെങ്കിലും ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 5 ലക്ഷത്തില്‍ താഴെ മാത്രമാണ്.

പശ്ചിമ ബംഗാള്‍ 3,872, മഹാരാഷ്ട്ര 4,907, എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News