തിരുവനന്തപുരത്ത് അന്താരാഷ്ട്ര മോഷണ സംഘം പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലംഗ അന്താരാഷ്ട്ര മോഷണ സംഘം പിടിയില്‍.

ദില്ലി മുതല്‍ കേരളം വരെ മോഷണം നടത്തി വന്ന നാല് ഇറാനിയന്‍ പൗരന്മാരുടെ സംഘത്തെയാണ് പിടികൂടിയത്. തലസ്ഥാനത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ കന്റോണ്‍മെന്റ് പൊലീസ് പിടിച്ചത്. സെക്രട്ടേറിയേറ്റിന് സമീപത്തെ ആഡംബര ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്.

സംസ്ഥാനത്തെ മണി എക്‌സ്‌ചേഞ്ച് സെന്ററുകളും പോസ്റ്റ് ഓഫീസുകളും കൊള്ളയടിക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. നാല് ഇറാനിയന്‍ സ്വദേശികള്‍ താമസിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം.

പൊലീസ് ഇവരുടെ ഫോട്ടോയും മറ്റും അയച്ചുകൊടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് അന്താരാഷ്ട്ര കുറ്റവാളികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിലും ഇവര്‍ മോഷണം നടത്തിയിരുന്നു. ചേര്‍ത്തലയിലെ മണി എക്‌സ്‌ചേഞ്ച് സെന്ററില്‍ നിന്നും അര ലക്ഷം രൂപ മോഷ്ടിച്ച കേസിലും ഇവര്‍ പ്രതികളാണ്. പ്രതികളെ ചേര്‍ത്തല പൊലീസിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel