ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രി വിട്ടു

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രി വിട്ടു. തലച്ചോറില്‍ ശസ്‌ത്രക്രിയക്ക് വിധേയനായ മുന്‍താരം സുഖം പ്രാപിച്ച് വരുന്നതായും മറികടന്നത് ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ സമയമെന്നും അദേഹത്തിന്‍റെ അഭിഭാഷകന്‍ അറിയിച്ചു.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നു് നടത്തിയ ശസ്‌ത്രക്രിയയ്ക്ക് ക‍ഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷമാണ് മറഡോണ ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.

അറുപത് പിറന്നാല്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് ശാരീരിക അസ്വസ്‌തതകള്‍ പ്രകടിപ്പിച്ച മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ അപകടമാംവിധം തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഉടനടി ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.

അര്‍ജന്‍റീനന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ലാ പ്ലാറ്റയിലുള്ള സ്വകാര്യ ക്ലിനിക്കിലായിരുന്നു ശസ്‌ത്രക്രിയ.

മറഡോണയുടെ ആരോഗ്യസ്ഥിതി അറിഞ്ഞെത്തിയ താരത്തിന്‍റെ ആരാധകരും ഇപ്പോള്‍ പരിശീലിപ്പിക്കുന്ന ജിംനാസിയുടെ ആരാധകരും ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നു.

കുറച്ച് വര്‍ഷങ്ങളായി നിരവധി ജീവിതശൈലി രോഗങ്ങളുടെ പിടിയിലാണ് മറഡോണ എന്നതാണ് ഫുട്ബോള്‍ ലോകത്തെ വലിയ ആശങ്കയിലാഴ്‌ത്തിയത്. രണ്ട് തവണ ബൈപ്പാസ് സര്‍ജറിക്ക് വിധേയനായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News