ഡൊണള്‍ഡ് ട്രംപ് ഇനി തിരിച്ചുവന്നേക്കില്ലെന്നുറപ്പായപ്പോള്‍ അദ്ദേഹത്തിന്‍റെ ഉത്തരവിനെതിരെ രാജ്യത്തെ അപ്പീല്‍സ് കോര്‍ട്ടില്‍ പരാതി സമര്‍പ്പിച്ച് ടിക്‌ടോക്. ഓഗസ്റ്റ് 14ന് ആണ് ട്രംപ് 90 ദിവസത്തിനുള്ളില്‍ ആപ് അമേരിക്കന്‍ കമ്പനിക്ക് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കണമെന്ന ഉത്തരവിറക്കിയത്.
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നതോടെയാണ് ടിക്‌ടോക്കിന്റെ ഉടമയായ ബൈറ്റ്ഡാന്‍സ് ട്രംപിന്റെ വിധി പരിശോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കാരണത്താലാണ് ടിക്‌ടോകിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്നാണ് ട്രംപ് ഭരണകൂടം പറഞ്ഞത്. അമേരിക്കന്‍ ഉപയോക്താക്കളുടെ ഡേറ്റ ചൈനീസ് സർക്കാരിന്റെ പക്കല്‍ എത്തുന്നുവെന്നായിരുന്നു ട്രംപിന്‍റെ ആരോപണം. 100 ദശലക്ഷത്തിലേറെ ഉപയോക്താക്കളാണ് ടിക്‌ടോക്കിന് അമേരിക്കയിലുള്ളത്.
നിലവില്‍ അമേരിക്ക ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പല സാധ്യതകളും പരിഗണിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്.
അമേരിക്കയിലെ ഓറക്കിൾ കമ്പനിയും വാള്‍മാര്‍ട്ടുമായി തങ്ങള്‍ ചര്‍ച്ചയിലാണെന്നും തങ്ങള്‍ അവരുമായി ധാരണയിലെത്തിക്കഴിഞ്ഞാല്‍ പുതിയ കമ്പനിയായി അവതരിപ്പിക്കാമെന്നും അതിനായി 30 ദിവസത്തെ ഇളവു കൂടെ നല്‍കണമെന്നുമാണ് ടിക്ടോക് അഭ്യര്‍ഥിച്ചിരിക്കുന്നത്.
അമേരിക്കന്‍ കമ്പനികളുമായുള്ള ഇടപാടിന് തന്റെ ആശീര്‍വാദമുണ്ടെന്ന് ട്രംപും മുന്‍പ് പറഞ്ഞിരുന്നു. അമേരിക്ക ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പല സാധ്യതകളും പരിഗണിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. വാള്‍മാര്‍ട്ടിന്റെയും ഓറക്കിളിന്റെയും പരിപൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു കമ്പനി തുടങ്ങുന്ന കാര്യവും ഇതില്‍ പെടുമെന്നും ടിക്ടോക് പറയുന്നു.
അമേരിക്കിയില്‍ നിന്നുള്ള പല പ്രമുഖരും നിലവില്‍ ടിക്‌ടോക്കില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഓറക്കിളിന്റെയും വാള്‍മാര്‍ട്ടിന്റെയും കീഴിലുള്ള കമ്പനിയില്‍ ഇവര്‍ക്ക് പ്രാധിനിധ്യമുണ്ടാകുമെന്നും ഇത്തരം കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തു വരികയാണെന്നും അമേരിക്കക്കാരുടെ ഡേറ്റയെല്ലാം ഇവര്‍ സംരക്ഷിക്കുമെന്നമാണ് ടിക്‌ടോക് പറയുന്നത്.
Get real time update about this post categories directly on your device, subscribe now.