പോസ്റ്റ് കൊവിഡ് എന്താണ്? കേരളം എങ്ങനെ നേരിടും: ഡോ മുഹമ്മദ് അഷീൽ പറയുന്നത് കേൾക്കൂ

കൊവിഡ് മൂലമുള്ള രോഗാവസ്ഥ ആ രണ്ടാഴ്ച്ച മാത്രമല്ല ഒതുങ്ങി നില്‍ക്കുന്നത് ഒന്നല്ല എന്നാണ് ഇപ്പോള്‍ തിരിച്ചറിയാനാകുന്നത്.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ 5 ലക്ഷം കടന്ന സാഹചര്യത്തില്‍ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം അവസ്ഥയെക്കുറിച്ച് കൂടുതല്‍ പ്രാധാന്യത്തോടെ കാണേണ്ടതുണ്ടെന്നാണ് ഡോ അഷീല്‍ പറഞ്ഞുവയ്ക്കുന്നത്.

സംസ്ഥാനത്തെ കൊവിഡ് കേവ് നിലവില്‍ ഒരു പ്ലെയിന്‍ സ്റ്റേറ്റില്‍ തുടരുകയാണ്. ഇത് രോഗത്തിന്റെ പീക്ക് സ്റ്റേജായി കണക്കാക്കാവുന്നതാണ്. 5 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഒരു കേസിന് 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയിട്ടുണ്ടാകാം. ഇത് പരിഗണിച്ചാല്‍ കേരളത്തില്‍ സംസ്ഥാനത്ത് 30 മുതല്‍ 35 ലക്ഷം വരെയുള്ള ആളുകള്‍ക്ക് നിസ്സാരമായ ലക്ഷണങ്ങളോടെയോ ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെയോ കൊവിഡ് വന്നുപോയിരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഡോ. അഷീല്‍ പറയുന്നു.

അത്രയും പേര്‍ക്ക് തന്നെ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൊവിഡ് ബാധിച്ച സമയത്ത് യാതൊരു രോഗലക്ഷണങ്ങളും കാണിക്കാത്തവരില്‍ പോലും പോസ്റ്റ് കൊവിഡ് സിന്‍ഡ്രോമിന് സാധ്യതയുണ്ടെന്നാണ് ഡോ അഷീല്‍ പറയുന്നത്.

കൊവിഡ് രോഗാ ലക്ഷണങ്ങള്‍ മൂന്നാഴ്ച്ചയില്‍ കൂടുതല്‍ നിലനിന്നാല്‍ അതിനെ പോസ്റ്റ് അക്ക്യൂട്ട് കൊവിഡ് എന്നും 12 ആഴ്ച്ചയില്‍ കൂടുതല്‍ നിലനിന്നാല്‍ ക്രോണിക് കൊവിഡ് എന്നുമാണ് വിശേഷിപ്പിക്കുന്നത്.

കൊവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടവര്‍ക്കും പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം അവസ്ഥയുണ്ടാകാം. ഈ അവസ്ഥയില്‍ രോഗം പടരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും ശാരീരികമായി ഇത്തരം രോഗികളില്‍ മറ്റുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് ഡോ അഷീല്‍ പറയുന്നു. ശ്വാസകോശസംബന്ധവും ഹൃദയസംബന്ധവുമായ ഗുരുതരപ്രശ്‌നങ്ങള്‍ക്ക് കൊവിഡ് വഴിവെച്ചേക്കാമെന്നും ഡോ അഷീല്‍ പറയുന്നു.

ഡോ. അഷീല്‍ പങ്കുവച്ച വീഡിയോ ചുവടെ;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News