ഇനിയെങ്കിലും രാജ്യത്തിന്റെ സ്വത്തുക്കൾ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം; സീതാറാം യെച്ചൂരി

രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥ തകർച്ചയിലാണെന്ന് ഔദ്യോഗികമായി കേന്ദ്രം സമ്മതിച്ചിരിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

സാമ്പത്തിക മാന്ദ്യം കോടിക്കണക്കിനാളുകളെ പട്ടിണിയിലേക്ക് തള്ളിവിട്ടു. മോദിയുടെ സംഭത്തിക നയങ്ങൾ രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയെ നശിപ്പിച്ചുവെന്നും യെച്ചൂരി പറഞ്ഞു.

ഇനിയെങ്കിലും രാജ്യത്തിന്റെ സ്വത്തുക്കൾ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു. സാമ്പത്തിക ഉത്തേജനത്തിനു വേണ്ടിയുള്ള പാക്കേജുകൾ പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറാകണം എന്നും യെച്ചൂരി പറഞ്ഞു.

ക‍ഴിഞ്ഞ 6 തവണ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുമ്പോളും രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് തുറന്ന് സമ്മതിക്കാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല. പുതിയ സാമ്പത്തിക പാക്കേജിലൂടെ 12 പുതിയ പദ്ധതികള്‍ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News