ഏ‍ഴാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം

ഏ‍ഴാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെ സമ്ബദ്​വ്യവസ്ഥ ശക്​തമായി തിരിച്ച്‌​ വരികയാണെന്നും മൂന്നാം സാമ്പത്തിക പാദത്തിൽ രാജ്യം കൂടുതൽ വളർച്ച പ്രതീക്ഷിക്കുന്നുവെന്നും നിർമല സീതാരാമൻ പറഞ്ഞു.

ജിഎസ്ടി വരുമാനം ഓരോ വർഷവും കൂടുന്നുണ്ടെന്നും രാജ്യം തിരിച്ചു വരവിന്റെ പാതയിലാണെന്നും ഒരു രാജ്യം ഒരു കാര്‍ഡ് മികച്ച പുരോഗതിയാലാണെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. 68.8 കോടി ഗുണഭോക്താക്കൾ ആണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. തൊഴില്‍ അത്മനിര്‍ഭര്‍ 3.0 എന്ന പേരിട്ടിരിക്കുന്ന പദ്ധതിയില്‍ 15000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. പതിനായിരത്തില്‍ അധികം പേരുള്ള കമ്പനികളില്‍ ജീവനക്കാരുടെ വിഹിതം മാത്രം നല്‍കും.

ഈ പി എഫ് ഓയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ പ്രവേശിക്കുന്ന പുതിയ ജീവനക്കാരെല്ലാം പദ്ധതിയുടെ കീഴിൽ വരും. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട ഈ പി എഫ് അംഗങ്ങളായവരും പദ്ധതിയുടെ പരിധിയിൽ വരും.1000 ന് താഴെ തൊഴിലാളികളുള്ള  സ്ഥാപനങ്ങളിലെ പുതിയ ജീവനക്കാരുടെ ശമ്പളത്തിന്റെ 24 ശതമാനം ഈ പി എഫ് വിഹിതം കേന്ദ്ര സർക്കാർ നൽകും.

1000 ന് മുകളിലുള്ള സ്ഥാപനങ്ങളിൽ തൊഴിലാളിയുടെ വിഹിതമായ 12 ശതമാനം കേന്ദ്ര സർക്കാർ നൽകും.രണ്ടിലും 15,000 ന് താഴെ പ്രതിമാസ ശമ്പളം ഉള്ളവർക്കാകും ഗുണം ലഭിക്കുക.
പദ്ധതി 2021 ജൂൺ 30 വരെ നിലവിലുണ്ടാകും. ഒക്ടോബർ 1 മുതൽ പദ്ധതി നിലവിൽ വരും.

എമർജൻസി ക്രഡിറ്റ് ലൈൻ ഗ്യാരന്റി സ്കീം 2021 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. എമര്‍ജന്‍സി ക്രെഡിറ്റ് ലിക്വിഡിറ്റി ഗ്യാരണ്ടി സ്‌കീം: 61 ലക്ഷം വായ്പക്കാര്‍ക്ക് 2.05 ലക്ഷം കോടി രൂപ, അതില്‍ 1.52 കോടി രൂപ വിതരണം ചെയ്തു.

നഷ്ടത്തിലായ സംരഭങ്ങള്‍ക്ക് അധിക വായ്‍പ ഗ്യാരണ്ടി പദ്ധതി പ്രഖ്യാപിച്ചു. ഒരുവര്‍ഷം മൊററ്റോറിയവും നാലുവര്‍ഷത്തെ തിരിച്ചടവ് കാലാവധിയും നല്‍കും.

ആരോഗ്യ സംരക്ഷണ മേഖലയ്ക്കായി ക്രെഡിറ്റ് ഗ്യാരണ്ടി സപ്പോർട്ട് സ്കീം പ്രഖ്യാപിച്ചു.
കുടിശ്ശികയുള്ള ക്രെഡിറ്റിന്റെ 20% അധിക വായ്‌പ ലഭിക്കും. അഞ്ച് വർഷത്തിനുള്ളിൽ തിരിച്ചടവ് നടത്താം. കൂടാതെ 1 വർഷത്തെ മൊറട്ടോറിയവും ലഭിക്കും.

പ്രധാൻ മന്ത്രി ആവാസ് യോജന പ്രകാരം 2020-21 ലെ ബജറ്റിളെ പ്രഖ്യാപനത്തിന് പുറമെ 18,000 കോടി രൂപ നൽകും. നഗര പ്രദേശങ്ങളിലാകും ആനുകൂല്യം ലഭ്യമാകുക.
ഇതിലൂടെ 18 ലക്ഷം വീടുകൾ പൂർത്തിയാക്കാൻ കഴിയും, 12 ലക്ഷം വീടുകളുടെ നിർമാണം ആരംഭിക്കാനും സാധിക്കും.

നിർമ്മാണമേഖലയിലും പാക്കേജ്

സർക്കാർ കരാറുകാർ കെട്ടിവയ്‍ക്കേണ്ട തുക മൂന്ന് ശതമാനമായി കുറച്ചു.നിലവിൽ 5 മുതൽ 10 ശതമാനം ആയിരുന്നു. വീടുകൾ വാങ്ങുന്നവർക്ക് കൂടുതൽ ആദായനികുതി ഇളവും പ്രഖ്യാപിച്ചു. സർക്കിൾ റേറ്റിനും യഥാർത്ഥ വിലയ്ക്കും ഇടയിൽ അവകാശപ്പെടാവുന്ന വ്യത്യാസം 10 നിന്ന് 20 ശതമാനമാക്കി.

രാസവള സബ്സിഡിക്കായി 65000 കോടി പ്രഖ്യാപിച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് 10000 കോടി രൂപ കൂടി അനുവദിച്ചു.

സെക്യൂരിറ്റി 5% ന് പകരം 3% ആയി കുറയ്ക്കും. ടെൻഡറുകൾക്ക് എർണസ്റ്റ് മണി ഡെപ്പോസിറ്റിന് പകരം ബിഡ് സെക്യൂരിറ്റി ഡിക്ലറേഷൻ നൽകും.

അധിക അടിയന്തിര പ്രവർത്തന മൂലധന ധനസഹായത്തിൽ നിന്ന് നബാർഡ് വഴി കർഷകർക്ക് 25,000 കോടി രൂപ വിതരണം ചെയ്തതായും കിസാൻ ക്രെഡിറ്റ് കാർഡ് വഴി 2.5 കോടി കർഷകർക്ക് 1.4 ലക്ഷം കോടി രൂപ നൽകിയെന്നും മന്ത്രി പറഞ്ഞു.

എമർജൻസി ക്രെഡിറ്റ് ലിക്വിഡിറ്റി ഗ്യാരണ്ടി സ്കീം പ്രകാരം 61 ലക്ഷം വായ്പക്കാർക്ക് 2.05 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്, അതിൽ 1.52 ലക്ഷം കോടി രൂപ വിതരണം ചെയ്തു
മൂലധനച്ചെലവിന് പലിശരഹിത വായ്പയായി 3,621 കോടി രൂപ 11 സംസ്ഥാനങ്ങൾ അനുവദിച്ചു.

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി : 68.6 കോടി ഗുണഭോക്താക്കളെ ഉള്‍ക്കൊള്ളുന്ന റേഷന്‍ കാര്‍ഡുകളുടെ അന്തര്‍സംസ്ഥാന പോര്‍ട്ടബിലിറ്റി. 28 സംസ്ഥാനങ്ങളിലും ഇന്‍ട്രാസ്റ്റേറ്റ് പോര്‍ട്ടബിലിറ്റി പ്രവര്‍ത്തനക്ഷമമാക്കി.

പ്രധാനമന്ത്രി സവര്‍നിധി പദ്ധതി: ഇപ്പോള്‍ 30 സംസ്ഥാനങ്ങളിലെ തെരുവ് കച്ചവടക്കാര്‍ക്കുള്ള പരിരക്ഷ. 26 ലക്ഷത്തിലധികം വായ്പാ അപേക്ഷകള്‍ ലഭിച്ചു. 1373 കോടിയുടെ വായ്‌പ അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News