അന്വേഷണം നിർണായക ഘട്ടത്തില്‍; ശിവശങ്കറിനെ ജാമ്യത്തിൽ വിട്ടാൽ ശിവശങ്കർ തെളിവ് നശിപ്പിക്കുമെന്ന് ഇഡി കോടതിയില്‍

അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യത്തിൽ വിട്ടാൽ ശിവശങ്കർ തെളിവ് നശിപ്പിക്കുമെന്നും ഇ ഡി.

ലോക്കറിലെ പണം ശിവശങ്കറിൻ്റേത് തന്നെ. അത് കൊണ്ടാണ് ചാർട്ടേർഡ് അക്കൗണ്ടിനെ കൂട്ടുടമ ആക്കിയതെന്നും ഇ ഡി പറഞ്ഞൂ. ലൈഫ് മിഷനിൽ ശിവശങ്കർ കമ്മിഷൻ വാങ്ങിയതിന് തെളിവുണ്ടെന്ന് ഇ ഡി കോടതിയില്‍ പറഞ്ഞു.

വാട്‌സ് അപ് സന്ദേശങ്ങളും മറ്റ് പ്രതികളുടെ മൊഴികളും തെളിവാണെന്നും
2018 ൽ ലോക്കർ തുറന്നത് മറ്റ് ക്രമിനൽ പ്രവർത്തനങ്ങളിൽ ഇയാൾ ഉൾപ്പെട്ടിരുന്നത് കൊണ്ടാണെന്നും ഇഡി പറഞ്ഞു.

കുറ്റക്യത്യത്തിലൂടെ ലഭിച്ച പണം ഒളിപ്പിക്കാൻ ശിവശങ്കർ സഹായിച്ചെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി. ഇതിന് വേണ്ടിയാണ് വേണുഗോപാലിനോട് ലോക്കർ തുറക്കാൻ പറഞ്ഞത്. സ്വർണ്ണ കള്ള കടത്ത് തുടങ്ങുന്നതിന് മുൻപും സ്വപ്നയുമൊത്ത് ക്രിമിനൽ നടപടികളിൽ ഇയാൾ പങ്കാളിയായിട്ടുണ്ട്. ദുബായ് ഭരണാധികാരി സ്വപ്നയ്ക്ക് 64 ലക്ഷം രൂപ നൽകിയെന്നത് കള്ളമാണെന്നുംസ്വപ്നയ്ക്കെന്തിന് ഇത്രയധികം പണം ദുബായ് ഭരണാധികാരി നൽകണമെന്നും ഇ ഡിയ്ക്കായി ഹാജരായ അഭിഭാഷകൻ ആരാഞ്ഞു.

സ്വന്തം പണമായിരുന്നെങ്കിൽ സ്വപ്നയ്ക്ക് സ്വന്തമായി തന്നെ ലോകർ തുടങ്ങാമായിരുന്നു. ലോക്കറിലെ പണത്തിന്റെ കാര്യത്തിൽ സ്വപ്നയെ ശിവശങ്കർ പൂർണ്ണമായും വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടാണ് വേണുഗോപാലിനെ പങ്കാളിയാക്കിയതെന്നും ഇഡി വ്യക്തമാക്കി. നിർണായകമായ ചില തെളിവുകൾ മുദ്രവച്ച കവറിൽ കൈമാറാമെന്നും തെളിവുകൾ പുറത്തു വിടുന്നത് അന്വഷണത്തെ ബാധിക്കുമെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.

അതേസമയം ശിവശങ്കർ പറഞ്ഞിട്ടാണ് ലോക്കർ തുറന്നതെന്നും വേണുഗോപാൽ മൊഴി നൽകി.

സർക്കാറിന്‍റെ പദ്ധതി രേഖകൾ ചോർത്തിയത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണ്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ശിവശങ്കറിനെതിരെ നില നിൽക്കുമെന്നും ഇ ഡി കോടതിയില്‍ പറഞ്ഞു.

ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് തുടരുകയാണ്.
തെളിവുകൾ മുദ്രവച്ച കവറിൽ ഇ ഡി കോടതിയിൽ കൈമാറി

അതേസമയം ശിവശങ്കർ ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യത്തിൽ വിട്ടാൽ ശിവശങ്കർ തെളിവ് നശിപ്പിക്കുമെന്നും ഇ ഡി കോടതിയില്‍ വാദിച്ചു.
വാട്സ് ആപ് ചാറ്റ് ലഭിക്കും വരെ ശിവശങ്കർ അന്വേഷണം വ‍ഴിതെറ്റിക്കാനാണ് ശ്രമിച്ചതെന്നും ഇ ഡി വ്യക്തമാക്കി.

ശിവശങ്കറിൻ്റെ മുഖം മൂടിയായിരുന്നു സ്വപ്നയെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളാണെങ്കിൽ ഒരു കോടി രൂപ എങ്ങനെ സ്വപ്നയുടെ ബാങ്ക് ലോക്കറിൽ വന്നുവെന്നും ഇ ഡിയ്ക്കായി ഹാജരായ അഭിഭാഷകൻ ആരാഞ്ഞു.

ബാങ്ക് ലോക്കറിൽ നിക്ഷേപിച്ച പണത്തിൻ്റെയും പിൻവലിച്ച പണത്തിൻ്റെയും വിവരം ശിവശങ്കറിന് അറിയാമായിരുന്നു.
ഖാലിദാൽനിന്ന് സ്വപ്ന ഒരു കോടി രൂപ വാങ്ങിയത് ശിവശങ്കറിന് വേണ്ടിയായിരുന്നു. യൂണിടാക് സ്വപ്ന യ്ക്ക് കമ്മീഷൻ നൽകിയതും ശിവശങ്കർ അറിഞ്ഞിരുന്നു. കണ്ടെത്തിയ അനധികൃത പണത്തിൻ്റെ ഉടമ ശിവശങ്കറാണെന്ന് ഇ.ഡി. അഭിഭാഷകൻ കോടതിയില്‍ വാദിച്ചു.

കേസിൽ കുറ്റപത്രം സമർപ്പിച്ചതാണ്. സ്വപനയുടെ ലോക്കറിൽ സ്വർണാഭരണവും പണവും ഉണ്ടെന്ന് കാണിച്ചിരുന്നു. അത് ശിവശങ്കറുമായി എങ്ങനെ ബന്ധപ്പെടുത്തുമെന്ന് കോടതി ഇഡിയോട് ആരാഞ്ഞു.

ഇപ്പോൾ നടന്ന അന്വേഷണത്തിൽ ലഭിച്ച തെളിവാണ് ഇതെന്നാണ് കോടതിയുടെ ചോദ്യത്തിന് ഇ ഡി മറുപടി നല്‍കി.അധിക കുറ്റപത്രത്തിൽ ഇക്കാര്യം ഉണ്ടാകുമെന്ന് ഇ ഡി പറഞ്ഞു.

അതേസമയം ലോക്കറിൽ കണ്ടെത്തിയ പണം സംബന്ധിച്ച ഇ ഡി യുടെ വാദത്തിൽ വൈരുധ്യമില്ലേയെന്ന കോടതിയുടെ ചോദ്യത്തിന് ശിവശങ്കറിനെ രക്ഷപെടുത്താനായി സ്വപ്ന ആദ്യം തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു ഇ ഡിയുടെ വാദം.

സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷൻ പദ്ധതിയിൽ എം ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് ഇ.ഡിയുടെ വാദം എന്നാൽ വാട്സ് ആപ് സന്ദേശങ്ങൾ ഈ വാദത്തിന് എതിരാണ്.

ആദ്യഘട്ടത്തിൽ ലോക്കറിലെ പണം സ്വർണക്കടത്തിൽ നിന്ന് സ്വപ്ന സമ്പാദിച്ചതാണ് എന്ന് ഇ.ഡി പറഞ്ഞിരിന്നു.

അതേസമയം ലൈഫ്മിഷനിലെ കോഴ സംബന്ധിച്ച് ഒരു മെസേജും കിട്ടിയിട്ടില്ലെന്ന് ശിവശങ്കറുടെ അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കി.

മിനിഞ്ഞാന്ന് സ്വപ്നയുടെ മൊഴി ലഭിച്ച ശേഷം ഉണ്ടാക്കിയ കഥയാണിതെന്നും
ലൈഫ് മിഷൻ പദ്ധതിയിൽ ദുബായിൽ നിന്നുള്ള പണമാണിതെന്നും

യു.എ.ഇ. കോൺസുലേറ്റ് നല്‍കിയ കമ്മീഷനാണിതെന്നും സർക്കാരും സർക്കാർ ഉദ്യോഗസ്ഥരും ഇതിൽ പങ്കാളികളല്ലെന്നും ശിവശങ്കറിൻ്റെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.

ശിവശങ്കറിന് എന്നല്ല ഒരു സർക്കാർ ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കില്ലെന്നും അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.വരുമാനങ്ങൾക്ക് കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നും ശിവശങ്കറിന് ഒരു പൈസയുടെ പോലും അനധികൃത വരുമാനമില്ലെന്നും അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കി.

ശിവശങ്കർ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള വ്യക്തിയാണെന്നും ചികിത്സയ്ക്കിടെയാണ് അറസ്റ്റ് ചെയ്തതെന്നും നിലവിൽ 14 ദിവസം ചോദ്യം ചെയ്തു കഴിഞ്ഞുവെന്നും അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും ശിവശങ്കറുടെ അഭിഭാഷകൻ കോടതിയോട് പറഞ്ഞു.

എന്നാല്‍ മുദ്രവച്ച കവർ നൽകി ജാമ്യഹർജി നീട്ടാനാണ് ഇ ഡി ശ്രമിക്കുന്നത്.
ഇത് നല്ല പ്രവണത അല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ശിവശങ്കറുടെ അഭിഭാഷകൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News