തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കൊല്ലത്ത് കെ.എസ്.യു പ്രവർത്തകർ ഡിസിസി ഓഫീസിനുമുമ്പിൽ കുത്തിയിരുപ്പ് സമരം തുടങി.
ഗ്രൂപ് പങ്കുവെക്കലിനിടെ വിദ്യാർത്ഥികളേയും യുവത്വങളേയും കോൺഗ്രസ് നേതൃത്വം മറന്നുവെന്ന് കെ.എസ്.യു.
ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് കെ.എസ്.യ ഡിസിസിക്കു മുന്നിൽ പ്രതിഷേധിക്കുന്നത്.
നേതാക്കന്മാരുടെ പെട്ടി ചുമക്കുന്നവർക്കും,
ഭാര്യക്കും മക്കൾക്കുമായി സീറ്റ് പങ്കിടുന്നത് രാഷ്ട്രീയ വഞ്ചനയാണെന്നും കെ.എസ്.യു ആരോപിക്കുന്നു.
സ്ഥാനാർത്ഥി നിർണ്ണയ സമിതിയെ നോക്കുകുത്തിയാക്കി ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഡിസിസി നേതൃത്വം രഹസ്യ യോഗം ചേർന്നുവെന്നും കെ.എസ്.യു ആരോപിക്കുന്നു.
തെരഞ്ഞെടുപ്പിൽ യുവജനങൾക്ക് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.യ കെപിസിസിക്കും ഡിസിസിക്കും പരാതി നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്ന് കെ.എസ്.യു കുറ്റപ്പെടുത്തി.

Get real time update about this post categories directly on your device, subscribe now.