തിരുവനന്തപുരം:ഈ അധ്യായന വർഷത്തെ എസ്.എഫ്.ഐ അംഗത്വ വിതരണത്തിൻ്റെ ആദ്യ ഘട്ടം പൂർത്തിയായി.മാനുഷികതയുടെ പക്ഷം ചേരാം അതിജീവനത്തിൻ്റെ കൈയ്യോപ്പ് ചാർത്താം എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്.എഫ്.ഐ അംഗത്വ വിതരണ ക്യാമ്പയ്ൻ നടത്തുന്നത്.
കോവിഡ് 19 തീർത്ത പ്രതിസന്ധികൾക്കിടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികളെ വീടുകളിൽ പോയി വിദ്യാർഥികളെ കണ്ട് അംഗത്വ വിതരണം നടത്തുന്ന രീതിയിലാണ് എസ്.എഫ്.ഐ ക്യാമ്പയ്ൻ തീരുമാനിച്ചിരിക്കുന്നത്.മെമ്പർഷിപ്പ് ക്യാമ്പെയ്ൻ്റ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് ജില്ലയിൽ വച്ച് സംഘടിപ്പിച്ചു.
നാഷ്ണൽ തൈ ക്വോണ്ടോ പുംസെ കായിക താരവും ക്രിസ്ത്യൻ കോളേജ് മൂന്നാം വർഷ മാത്തമറ്റിക്സ് ബിരുദ വിദ്യാർത്ഥിനിയുമായ കർണ്ണികയ്ക്ക് മെമ്പർഷിപ്പ് നൽകിയാണ് ഉദ്ഘാടനം നടത്തിയത്.
കോഴിക്കോട് നടന്ന പരിപാടിയിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻ ദേവും തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ പ്രസിഡൻ്റ് വി.എ വിനീഷും പങ്കെടുത്തു. എസ്.എഫ്.ഐ അംഗത്വ വിതരണ പ്രവർത്തനം വിജയിപ്പിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡൻ്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിൻ ദേവ് എന്നിവർ ആഹ്വാനം ചെയ്തു.

Get real time update about this post categories directly on your device, subscribe now.