ഫാഷൻ ഗോൾഡ് തട്ടിപ്പിന് സമാനമായ ജ്വല്ലറി തട്ടിപ്പ് കണ്ണൂരിലും; മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസെടുത്തു

എം സി ഖമറുദ്ധീൻ പ്രതിയായ ഫാഷൻ ഗോൾഡ് തട്ടിപ്പിന് സമാനമായ ജ്വല്ലറി തട്ടിപ്പ് കണ്ണൂരിലും. നിക്ഷേപകർ നൽകിയ പരാതിയിൽ പയ്യന്നൂർ അമാൻ ഗോൾഡ് എം ഡി യും മുസ്ലിം ലീഗ് പ്രവർത്തകനുമായ പി കെ മൊയ്ദു ഹാജിക്ക് എതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. മൂന്ന് പേരിൽ നിന്നയി 38 ലക്ഷം രൂപ തട്ടിച്ചു എന്ന് പരാതി.

തപ്പിന് ഇരയായ മൂന്ന് പേരാണ് പരാതിയുമായി പയ്യന്നൂർ പോലീസിനെ സമീപിച്ചത്. ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പണം വാങ്ങുകയും പിന്നിട് ലാഭമോ നിക്ഷേപമോ മടക്കി നൽകാതെ വഞ്ചിക്കുകയും ചെയ്തു എന്നാണ് പരാതി.

കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ ടി പി ഇബ്രാഹിംകുട്ടി, തൃക്കരിപ്പൂർ സ്വദേശി ടി നുറുദ്ദീൻ, പെരുമ്പയിലെ കെ കുഞ്ഞാലിമ എന്നിവരാണ് തട്ടിപ്പിന് ഇരകളായത്. ഇവരുടെ പരാതിയിൽ അമാൻ ഗോൾഡ് എം ഡി പി കെ മൊയ്ദു ഹാജിക്ക് എതിരെയാണ് പയ്യന്നൂർ പോലീസ് കേസ് എടുത്തത്

പരാതിക്കാരായ ഇബ്രാഹിം കുട്ടിക്ക് 20 ലക്ഷവും നുറുദ്ദീന് 15 ലക്ഷവും കുഞ്ഞാലിമയ്ക്ക് 3 ലക്ഷവുമാണ് നഷ്ടമായത്.നിരവധി പേർ തട്ടിപ്പിന് ഇരകളായിട്ടുണ്ട് എന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News