ആ പഴയ ശീലം അത്ര പെട്ടെന്നൊന്നും മാറില്ലെന്ന് സുപ്രിയ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. 2011 ഏപ്രില്‍ 25നാണ് പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. വിവാഹിതായുകുമ്പോള്‍ ഒരു മാധ്യമപ്രവർത്തകയായിരുന്നു സുപ്രിയ. ബിബിസിയിലും എൻഡി ടിവിയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്.

കുറച്ചുകാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹത്തോടെ ജേർണലിസം എന്ന തന്റെ കരിയർ ഉപേക്ഷിച്ചെങ്കിലും സിനിമാ നിർമാണമേഖലയിൽ സജീവമാണ് സുപ്രിയ ഇപ്പോള്‍.

സുപ്രിയയും പൃഥ്വിരാജും തങ്ങളുടെ വിശേഷങ്ങളും മകള്‍ അല്ലിയുടെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

മാധ്യമ രംഗത്ത് നിന്ന് പിന്‍മാറിയെങ്കിലും പല അഭിമുഖങ്ങളിലും തന്റെ മാധ്യമപ്രവർത്തന കാലഘട്ടത്തെ കുറിച്ച് സുപ്രിയ സംസാരിക്കാറുണ്ട്. ഇപ്പോ‍ഴിതാ തന്‍റെ പ‍ഴയൊരു ശീലത്തെക്കുറിച്ചാണ് സുപ്രിയ ആരാധകരോട് പറയുന്നത്.

ഇപ്പോൾ ദീപാവലി പ്രമാണിച്ച് വീടൊക്കെ പൊടി തട്ടിയെടുക്കവെ കൈയിൽ പെട്ട പഴയ നോട്ട് ബുക്ക് കണ്ടപ്പോൾ ആ കാലത്തേക്ക് ഒരിക്കൽ കൂടി തിരിച്ചു പോകുകയായിരുന്നെന്നാണ് സുപ്രിയ കുറിക്കുന്നത്..

ബിബിസിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന പ‍ഴയ ഡയറിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് മനോഹരമായ ഒരു കുറിപ്പ് സുപ്രിയ പങ്കുവച്ചത്.

“ദീപാവലി പ്രമാണിച്ചുള്ള ക്ലീനിങ്ങിലായിരുന്നു. അതിനിടെ 2011ൽ നിന്നുള്ള എന്റെ പഴയ നോട്ട് ബുക്ക് കൈയിൽ പെട്ടു. അതില്ലാതെ ഞാൻ എവിടേയും പോയിട്ടില്ല. ഇപ്പോഴും എവിടെ പോകുമ്പോഴും ഒരു ചെറിയ നോട്ട്ബുക്കും പേനയും ഞാൻ കൈയിൽ കരുതാറുണ്ട്. പഴയ ശീലം അത്ര പെട്ടെന്നൊന്നും പോകില്ലെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാ മാധ്യമപ്രവർത്തകർക്കും ഇത് മനസിലാകും,” സുപ്രിയ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here