കോട്ടയത്തെ ബിജെപി സ്ഥാനാര്‍ത്ഥി തോക്ക് ശേഖരവുമായി പിടിയിലായ ആള്‍

കോട്ടയത്ത് ബി.ജെ.പിയുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി തോക്ക് ശേഖരവുമായി അറസ്റ്റിലായ വ്യക്തി. പള്ളിക്കത്തോട് 12ാം വാര്‍ഡില്‍ മത്സരിക്കുന്ന ബി.ജെ.പി പ്രാദേശിക നേതാവ് കെ. എന്‍ വിജയനാണ് തോക്ക് ശേഖരവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായത്.

കഴിഞ്ഞ മാര്‍ച്ചിലാണ് ആയുധ ശേഖരവുമായി വിജയന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായത്.
വെല്‍ഡിംഗ് കടയില്‍ തോക്കിന്റെ ഭാഗങ്ങള്‍ വെല്‍ഡ് ചെയ്യാന്‍ ഒരാള്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പത്ത് തോക്കുകളും വെടിയുണ്ടകളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

തോക്കിന്റെ വിവിധ ഭാഗങ്ങള്‍, വെടിയുണ്ടകള്‍, വെടിമരുന്ന്, തോക്കിന്റെ ബാരലുണ്ടാക്കാന്‍ ഉപയോഗിക്കുന്ന കുഴല്‍പ്പിടി എന്നിവയും പൊലീസ് അന്ന് പിടിച്ചെടുത്തിരുന്നു.

കൊമ്പിലാക്കന്‍ ബിനേഷ് കുമാര്‍, രതീഷ് ചന്ദ്രന്‍, ആനിക്കാട് രാജന്‍, ആനിക്കാട് തട്ടാംപറമ്പില്‍ മനേഷ് കുമാര്‍ എന്നിവരാണ് വിജയനൊപ്പം പിടിയിലായ മറ്റു പ്രതികള്‍. ഇവര്‍ക്കെതിരെ ആംസ് ആക്ട്, അനധികൃത ആയുധ നിര്‍മാണം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.

റിമാന്‍ഡിലായ വിജയന് ഇപ്പോള്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. ഇയാളുടെ തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News