മാസ്ക് ധരിക്കാത്തതെന്തെന്ന് ആരാഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍; സ്വന്തം മാസ്ക് ഊരി സുഹൃത്തിന് നല്‍കി യുവാവ്; വെെറലായി വീഡിയോ

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ശാരീരിക അകലം പാലിക്കേണ്ടതിന്‍റെയും മാസ്ക് ധരിക്കേണ്ടതിന്‍റെയും ആവശ്യകതയെക്കുറിച്ച് വേണ്ടത്ര ധാരണ ഇപ്പോ‍ഴും നമ്മളില്‍ പലര്‍ക്കും ഇല്ലെന്നത് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയാണ്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിന്നുള്ള ദൃശ്യമെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

തെരഞ്ഞെടുപ്പ് നടക്കുന്നിതിനിടെ മാധ്യമങ്ങളോട് സംസാരിച്ചയാൾക്ക് തന്റെ മാസ്ക് ഊരി നൽകുന്ന സുഹൃത്തിന്റെ വിഡിയോയാണ് വൈറലാകുന്നത്.

ലല്ലൻടോപ് എന്ന മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു ഇയാള്‍. മാസ്ക് ഇല്ലേ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുമ്പോൾ ഇല്ല എന്നാണ് ഇയാള്‍ മറുപടി നൽകുന്നത്.

മാസ്ക് ധരിക്കണമെന്നും അല്ലാത്തപക്ഷം സംസാരിക്കുമ്പോൾ വായില്‍ നിന്നുള്ള ശ്രവം അടുത്തുനില്‍ക്കുന്ന മറ്റുള്ളവരില്‍ പതിക്കും എന്ന് റിപ്പോർട്ടർ വിശദമാക്കുന്നതായി വീഡിയോയില്‍ വ്യക്തമാണ്. ഇത് അവഗണിച്ച് വീണ്ടും സംസാരം തുടര്‍ന്ന ഇയാളുടെ പിന്നിൽ നിന്ന സുഹൃത്ത് തന്റെ മുഖത്ത് വച്ചിരുന്ന മാസ്ക് ഊരി സംസാരിക്കുന്നയാൾക്ക് ധരിപ്പിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതു കണ്ട് ചുറ്റുമു‍ള്ളവര്‍ കയ്യടിച്ച് പ്രോൽസാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

അതിനെ റിപ്പോര്‍ട്ടര്‍ ചോദ്യം ചെയ്തപ്പോൾ മാസ്ക് കെെമാറുന്നതില്‍ പ്രശ്നമില്ലെന്നും തന്റെ സുഹൃത്തിനാണ് നൽകിയതെന്നുമായിരുന്നു പിന്നിൽ നിന്നയാളുടെ മറുപടി.

ഇതിന്റെ വിഡിയോ മാധ്യമം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചതോടെയാണ് വീഡിയോ വെെറലായത്. നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. അയാൾ മാസ്ക് ധരിക്കാത്തതല്ല, മറിച്ച് കൂട്ടുകാരന്റെ പ്രവർത്തിയാണ് ഏറ്റവും രസകരം എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്‍റുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News