ബിഹാർ തെരഞ്ഞെടുപ്പിൽ ക്രമക്കേടെന്ന് മഹാസഖ്യം; തെരഞ്ഞെടുപ്പ് കമ്മീഷനും കൂട്ടുനിന്നെന്ന് തേജസ്വി യാദവ്

ബിഹാർ തെരഞ്ഞെടുപ്പിൽ ക്രമക്കേടെന്ന് ആരോപിച്ച് മഹാസഖ്യം. തെരഞ്ഞെടുപ്പ് കമ്മീഷനും ക്രമക്കേടിന് കൂട്ടുനിന്നെന്ന് തേജസ്വി യാദവ്.

തപാൽ വോട്ടുകൾ വീൻസുമെണ്ണാതെ വിജയികളെ പ്രഖ്യാപിച്ചുവെന്നും ജനങ്ങൾ മാറ്റത്തിനായാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ജെടിയെ ഏറ്റവും വലിയ ഒറ്റകക്ഷി ആകുന്നത് തടയാൻ മോദിക്ക് കഴിഞ്ഞില്ലെന്നും നിരവധി പോസ്റ്റൽ ബാലറ്റുകൾ എണ്ണാത്തത് എന്തുകൊണ്ട് എന്ന് സ്ഥാനാർത്ഥികളോട് പോലും പറഞ്ഞില്ലെന്നും നിതീഷ് കുമാർ പിൻവാതിലൂടെ മുഖ്യമന്ത്രി ആകാൻ ശ്രമിക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു.

ബിഹാർ വോട്ടെണ്ണൽ അട്ടിമറി ശ്രമം നടക്കുന്നതായി ആർജെ‍‍ഡ‍ി ചൊവ്വാഴ്ച രാത്രി തന്നെ പരാതിപ്പെട്ടിരുന്നു.
എന്നാൽ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ രാത്രി തന്നെ നിഷേധിച്ചിരുന്നു. കോൺഗ്രസും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു.

വിജയിച്ചുവെന്ന് ആദ്യം അറിയിച്ച സ്ഥാനാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ വൈകുകയും പിന്നീട് തോറ്റെന്ന് അറിയിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

നിലവിൽ 125 സീറ്റുകൾ നേടി അധികാരം ഉറപ്പിച്ചിരിക്കുകയാണ് എൻഡിഎ സഖ്യം. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടാൻ ആവശ്യം. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗഡ്ബന്ധന്‍ 110 സീറ്റുകളാണ് നേടിയത്. 75 സീറ്റ് നേടിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News