ബോളിവുഡ് നടൻ ആസിഫ് ബസ്ര ആത്മഹത്യ ചെയ്തു

ബോളിവുഡ് നടൻ ആസിഫ് ബസ്രയെ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. സിനിമാ, നാടക മേഖലകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് 53 കാരനായ ആസിഫ് ബസ്ര.

ഹിമാചൽ പ്രദേശിലെ ധർമശാലയിൽ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് നടനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം അറിവായിട്ടില്ലെങ്കിലും ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം പുരോഗമിക്കുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി ആസിഫ് ധർമശാലയിലെ ഒരു വാടക വീട്ടിൽ താമസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അദ്ദേഹത്തോടൊപ്പം ഒരു വിദേശി കാമുകി ഉണ്ടായിരുന്നതായും സൂചനയുണ്ട്.

ബിഗ് ബ്രദർ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ ശ്രദ്ധ നേടിയത്. ഏറ്റവും ഒടുവിൽ പാതാൾ ലോക് എന്ന ആമസോൺ പ്രൈം വെബ് സീരീസാണ് അദ്ദേഹം അഭിനയിച്ചവയിൽ ഏറെ ശ്രദ്ധേയം. ജബ് വീ മെറ്റ്, കൈ പോ ചെ, ഹിച്ച്കി, ക്രിഷ് 3 തുടങ്ങി ചിത്രങ്ങളിലും മികച്ച വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News