‘കുട്ടികള്‍ക്കാണ് ആദ്യം കോവിഡ് വാക്‌സിന്‍ വേണ്ടത്’; കവിതയുമായി പൃഥ്വിരാജിന്റെ മകള്‍

കോവിഡ് വാക്‌സിന്‍ 2020 അവസാനിക്കുന്നതോടെ വരുമെന്ന വാര്‍ത്ത കേട്ടതോടെ ഓരോ സംശയങ്ങളുമായി അലങ്കൃത മോല്‍ അച്ഛന്‍ പൃഥ്വിരാജിന് പിന്നാലെയാണ്. എങ്ങനെ, എപ്പോള്‍, ആര്‍ക്ക് ആദ്യം ലഭിക്കും എന്ന ചോദ്യങ്ങളുമായി അല്ലി മോള്‍ അച്ഛന്റെ പിന്നാലെയാണ്. ഇപ്പോള്‍ ഇതാ, അതേപ്പറ്റി ഒരു കവിത തന്നെ അല്ലി എന്ന ആറുവയസ്സുകാരി എഴുതിയിരിക്കുന്നു

കോവിഡ് വാക്‌സിനെ കുറിച്ച് കവിത എഴുതി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് അല്ലി. ഒരു ആറു വയസ്സുകാരിയുടെ അറിവിലെ വാക്കുകളില്‍ പലയിടത്തും അക്ഷരത്തെറ്റ് ഉണ്ടാവാം. പക്ഷെ അതിലെ വികാരങ്ങള്‍ കൃത്യമാണെന്ന് അച്ഛന്റെ സാക്ഷ്യം. അല്ലിയുടെ ആവശ്യം എന്താന്നല്ലേ? കേട്ടോളൂ….

‘കോവിഡ് വാക്‌സിന്‍ പെട്ടെന്ന് വരണം. ആദ്യം കുട്ടികള്‍ക്ക് വേണം നല്‍കാന്‍. അവര്‍ പ്രാധാനമാണ്. നമുക്കാഘോഷിക്കാം. കോവിഡ്, നീ നിന്റെ വീട്ടിലേക്കു പൊയ്‌ക്കോളൂ. എല്ലാം സാധാരണ ഗതിയിലെത്തും. ആഘോഷത്തിന് സമയമായിരിക്കുന്നു.’ അല്ലിയുടെ വാക്കുകള്‍

സുപ്രിയ പോസ്റ്റ് ചെയ്ത കവിത പൃഥ്വി റീപോസ്‌റ് ചെയ്യുകയായിരുന്നു. മുന്‍പും കോവിഡിനെ കുറിച്ച് അല്ലി എഴുതിയ കുറിപ്പുകള്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News