സൗബിന്റെ ‘ജിന്നി’ന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ

സൗബിന്‍ ഷാഹിറിന്റെ പുതിയ ചിത്രം ജിന്നിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. സൗബിന്‍ നായകനായാണ് ചിത്രത്തിലെത്തുന്നത്. സ്ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരായി കാര്‍ത്തി അഭിനയിച്ച കൈതി എന്ന സിനിമയുടെ നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് നല്‍കിയ കേസിലാണ് ഹൈക്കോടതിയുടെ സ്റ്റേ.

മദ്രാസ് ഹൈക്കോടതിയുടേതാണ് വിധി. വന്‍ വിജയമായിരുന്ന കൈതിയുടെ ലാഭ വിഹിതം പല തവണ ആവശ്യപ്പെട്ടിട്ടും കരാര്‍ പ്രകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് ഡ്രീം വാരിയര്‍ പിക്ചേഴ്സ് സ്ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരെ കോടതിയെ സമീപിച്ചത്. കൈതി സിനിമയുടെ കേരളത്തിലെ വിതരണം സ്ട്രൈറ്റ് ലൈന്‍ സിനിമാസായിരുന്നു.

സിദ്ധാര്‍ത്ഥ് ഭരതനാണ് ജിന്ന് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നിമിഷാ സജയനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. രാജേഷ് ഗോപിനാഥാണ് ജിന്നിന്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here